പ്ര​ഥ​മ ഇന്‍റര്‍ നാ​ഷ​ണ​ല്‍ തി​യ​റ്റ​ര്‍ സ്കൂ​ള്‍​സ് ഫെസ്റ്റി​വ​ല്‍
Sunday, January 29, 2023 12:57 AM IST
തൃ​ശൂ​ർ: സ്കൂ​ള്‍ ഓ​ഫ് ഡ്രാ​മ, സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി, കാ​ല​ടി ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സ​ര്‍​വ​ക​ലാ​ശാ​ല എ​ന്നി​വ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ട​കാ​ധ്യാ​പ​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ്ര​ഥ​മ ഇ​ന്‍റര്‍ നാ​ഷ​ണ​ല്‍ തി​യ​റ്റ​ര്‍ സ്കൂ​ള്‍​സ് ഫെസ്റ്റി​വ​ല്‍ ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ല്‍ അ​ഞ്ചു​വ​രെ ന​ട​ക്കും.
ജോ​ണ്‍​മ​ത്താ​യി സെ​ന്‍റ​ര്‍ കാ​മ്പ​സി​ലെ 10 സ്ഥ​ല​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ ഇ​ന്ത്യ​ക്ക​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നു​മു​ള്ള സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ പ​ങ്കെ​ടു​ക്കും. ക്ലാ​സു​ക​ളും പ്ര​ബ​ന്ധാ​വ​ത​ര​ണ​ങ്ങ​ളും പാ​ന​ല്‍​ ച​ര്‍​ച്ച​ക​ളും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​കും. കൂ​ടാ​തെ നാ​ട​കാ​വ​ത​ര​ണ​ങ്ങ​ളും മ​റ്റു ക​ലാ​രൂ​പ​ങ്ങ​ളു​ടെ അ​വ​ത​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കും. ഫെ​ബ്രു​വ​രി ഒ​ന്നി​ന് 11.30ന് ​നാ​ട​ക​സി​നി​മ ന​ട​ന്‍ ന​സീ​റു​ദ്ദീ​ന്‍ ഷാ ​ഫെ​സ്റ്റി​വ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ഞ്ചി​ന് ഫെ​സ്റ്റി​വ​ല്‍ സ​മാ​പി​ക്കും.