സ്പെ​ഷൽ ഒ​ളി​ന്പി​ക്സ് ഇ​രി​ങ്ങാ​ല​ക്കു​ട ശാ​ന്തി​നി​കേ​ത​ൻ പ​ബ്ലി​ക് സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു
Monday, January 30, 2023 12:51 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ല​യ​ണ്‍​സ് ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് 318ഡി​യു​ടെ നേ​ത​ത്വ​ത്തി​ൽ ല​യ​ണ്‍​സ് ക്ല​ബ് ഇ​രി​ങ്ങാ​ല​ക്കു​ട​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളി​ലെ കാ​യി​ക പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ച്ച സ്പെ​ഷ​ൽ ഒ​ളി​ന്പി​ക്സ് ഇ​രി​ങ്ങാ​ല​ക്കു​ട ശാ​ന്തി​നി​കേ​ത​ൻ പ​ബ്ലി​ക് സ്കൂ​ളി​ൽ വെ​ച്ച് സം​ഘ​ടി​പ്പി​ച്ചു.

തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം എ​ന്നീ മൂ​ന്ന് ജി​ല്ല​ക​ളി​ലെ സ്പെ​ഷ്യ​ൽ സ്കൂ​ളു​ക​ളി​ൽ നി​ന്നും 1000 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ മേ​ള​യി​ൽ പ​ങ്കെ​ടു​ത്തു. ഡി​സ്ട്രി​ക്റ്റ് കോ​ർ​ഡി​നേ​റ്റ​ർ പോ​ൾ തോ​മ​സ് മാ​വേ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ല​യ​ണ്‍​സ് ഡി​സ്ട്രി​ക്റ്റ് ഗ​വ​ർ​ണ​ർ സു​ഷ​മ ന​ന്ദ​കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ല​യ​ണ്‍​സ് വൈ​സ് ഡി​സ്ട്രി​ക്റ്റ് ഗ​വ​ർ​ണ​ർ​മാ​രാ​യ ടോ​ണി എ​നോ​ക്കാ​ര​ൻ, ജെ​യിം​സ് വ​ള​പ്പി​ല, ക്രൈ​സ്റ്റ് കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​യ് പീ​ണി​ക്ക​പ​റ​ന്പി​ൽ, ഇ​രി​ങ്ങാ​ല​ക്കു​ട ശ്രീ ​നാ​രാ​യ​ണ എ​ജ്യു​കേ​ഷ​ണ​ൽ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് കെ.​കെ. കൃ​ഷ്ണാ​ന​ന്ദ​ബാ​ബു, ഇ​രി​ങ്ങാ​ല​ക്കു​ട ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് റോ​യ് ആ​ലു​ക്ക​ൽ, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ ബി​ജു ജോ​സ് കൂ​ന​ൻ, ക്രൈ​സ്റ്റ് കോ​ള​ജ് ഫി​സി​ക്ക​ൽ എ​ജ്യു​കേ​ഷ​ൻ വ​കു​പ്പ് മേ​ധാ​വി ഡോ. ​അ​ര​വി​ന്ദ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ തൃ​ശൂ​ർ ജി​ല്ല പോ​ലീ​സ് മേ​ധാ​വി ഐ​ശ്വ​ര്യ ദോഗ്ര ഐ​പി​എ​സ്, പ​ങ്കെ​ടു​ത്ത 25 ഓ​ളം സ്കൂ​ളു​ക​ളെ ആ​ദ​രി​ച്ചു. മേ​ള​യി​ൽ പ​ട​വ​രാ​ട് ആ​ശാ​ഭ​വ​ൻ സ്പെ​ഷ്യ​ൽ സ്കൂ​ൾ ഓ​വ​ർ ഓ​ൾ കി​രീ​ടം നേ​ടി.