മതിലകം: ആരോഗ്യം, ഭവന നിർമ്മാണം, മാലിന്യ സംസ്ക്കരണം, നീർത്തടാധിഷ്ഠിത പദ്ധതികൾ എന്നിവക്ക് ഉൗന്നൽ നൽകി മതിലകം ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരിജ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഷീജ ബാബു പദ്ധതി അവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എസ്.സലീഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ സുഗത ശശിധരൻ, കെ.എസ്.ജയ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി.രാജൻ, ബിന്ദു രാധാകൃഷ്ണൻ, എം.എസ്.മോഹനൻ, സീനത്ത് ബഷീർ, വിനീത മോഹൻദാസ്, ശോഭന രവി, ടി.കെ.ചന്ദ്രബാബു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.എ.ഹഫ്സൽ, കെ.കെ.വത്സമ്മ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.സി.ജിനീഷ് തുടങ്ങിയവർ സംസാരിച്ചു. എട്ട് കോടിയോളം രൂപക്കുള്ള പദ്ധതി നിർദ്ദേശങ്ങൾ വികസന സെമിനാർ ചർച്ച ചെയ്തു.
പെരിഞ്ഞനം സിഎച്ച്സി സ്ഥലമെടുക്കൽ, പുതു സംരംഭങ്ങൾക്ക് ധനസഹായം എന്നീ പദ്ധതികൾക്ക് പ്രാധാന്യം നൽകി കൊണ്ടുള്ള നിർദ്ദേശങ്ങളും അംഗീകരിച്ചു.