ഡേ​റ്റാ ബാ​ങ്കി​ലെ വ്യ​ക്ത​ത​ക്കു​റ​വ്; ഭൂ​മി ത​രം​മാ​റ്റ അ​പേ​ക്ഷ​ക​ളി​ൽ തീ​ർ​പ്പ് വൈ​കു​ന്നു
Monday, January 30, 2023 12:51 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഡേ​റ്റാ ബാ​ങ്കി​ലു​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന​തി​ലെ അ​വ്യ​ക്ത​ത കാ​ര​ണം ഭൂ​മി ത​രം​മാ​റ്റ അ​പേ​ക്ഷ​ക​ളി​ൽ തീ​ർ​പ്പ് വൈ​കു​ന്നു. വീ​ടു​നി​ർ​മാ​ണ​ത്തി​ന് ത​രം​മാ​റ്റ ഉ​ത്ത​ര​വ് നി​ർ​ബ​ന്ധ​മാ​ക്കി​യ​തി​നാ​ൽ ലൈ​ഫ് പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ള​ട​ക്കം ഒ​ട്ടേ​റെ പേ​രാ​ണ് ഭൂ​മി ത​രം മാ​റ്റ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്. ഫോ​റം ആ​റി​ലു​ള്ള അ​പേ​ക്ഷ​ക​ളി​ലാ​ണ് നി​ല​വി​ൽ കാ​ല​താ​മ​സ​മെ​ടു​ക്കു​ന്ന​ത്.
തൃ​ശൂ​ർ ആ​ർ​ഡി​ഒ​യ്ക്ക് മു​ന്നി​ൽ 13,212ഉം ​ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ 8978 അ​പേ​ക്ഷ​ക​ളു​മാ​ണ് തീ​ർ​പ്പാ​കാ​നു​ള്ള​ത്. 2008 ഓ​ഗ​സ്റ്റ് 12ലെ ​കൃ​ഷി​യോ​ഗ്യ​മാ​യ നി​ല​ങ്ങ​ളു​ടെ പ​ട്ടി​ക​യാ​ണ് ഡേ​റ്റാ​ബാ​ങ്ക്. ഇ​തി​ൽ പേ​രു​വി​വ​ര​ങ്ങ​ളി​ല്ലാ​ത്ത ഭൂ​വു​ട​മ​ക​ളാ​ണ് ഭൂ​മി ത​രം​മാ​റ്റ​ത്തി​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​ത്. അ​പേ​ക്ഷി​ക്കു​ന്ന​തി​ന് കൃ​ഷി ഓ​ഫീ​സ​റു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ​ർ​പ്പി​ക്കാ​നാ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ഭൂ​രി​ഭാ​ഗം കൃ​ഷി ഓ​ഫീ​സ​ർ​മാ​രും സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ക്കു​ന്നി​ല്ല. ഇ​തി​നാ​ൽ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കു​ന്ന അ​പേ​ക്ഷ​യോ​ടൊ​പ്പം ഡേ​റ്റാ​ബാ​ങ്കി​ൽ​നി​ന്ന് ബ​ന്ധ​പ്പെ​ട്ട പേ​ജു​ക​ളാ​ണ് സ​മ​ർ​പ്പി​ച്ചു​വ​രു​ന്ന​ത്.
ഡേ​റ്റാ​ബാ​ങ്കി​ൽ പേ​രു വി​വ​ര​ങ്ങ​ളി​ല്ലാ​ത്ത​വ​ർ​ക്കെ​ല്ലാം ആ​റാം​ന​ന്പ​ർ ഫോ​റ​ത്തി​ൽ ത​രം​മാ​റ്റ​ത്തി​ന​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടെ​ന്നാ​ണ് കൃ​ഷി ഓ​ഫീ​സ​ർ​മാ​ർ പ​റ​യു​ന്ന​ത്. ഡേ​റ്റാ​ബാ​ങ്കി​ലെ വി​വ​ര​ങ്ങ​ൾ ആ​ർ​ക്കും പ​രി​ശോ​ധി​ക്കാ​വു​ന്ന​താ​ണെ​ന്നും പ്ര​ത്യേ​കം സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കേ​ണ്ടെ​ന്നു​മാ​ണ് കൃ​ഷി ഓ​ഫീ​സ​ർ​മാ​രു​ടെ നി​ല​പാ​ട്. എ​ന്നാ​ൽ നി​യ​മ​ത്തി​ൽ ഡേ​റ്റാ​ബാ​ങ്കി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന കൃ​ഷി ഓ​ഫീ​സ​റു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്ന് നി​ഷ്ക​ർ​ഷി​ക്കു​ന്നു​ണ്ടെ​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട ആ​ർ​ഡി​ഒ പ​റ​ഞ്ഞു.
ഇ​ന്ന​ത്തെ ഭൂ​വു​ട​മ​ക​ളി​ൽ പ​ല​രും 2008ൽ ​ഭൂ​വു​ട​മ​ക​ളാ​യി​രി​ക്ക​ണ​മെ​ന്നി​ല്ല. അ​തി​നാ​ൽ സ്വാ​ഭാ​വി​ക​മാ​യും അ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ ഡേ​റ്റാ​ബാ​ങ്കി​ലു​ൾ​പ്പെ​ടി​ല്ല. അ​പേ​ക്ഷ​ക​ളി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ആ​വ​ശ്യ​മാ​യി വ​രു​മെ​ന്ന് ഉ​റ​പ്പാ​യി. റ​വ​ന്യൂ​വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ലും കൃ​ഷി ഓ​ഫീ​സ​റു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​പേ​ക്ഷ​യോ​ടൊ​പ്പം പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ക്കു​ന്നു​ണ്ടെ​ന്നും ആ​ർ​ഡി​ഒ പ​റ​ഞ്ഞു.