റോ​ഡ​രി​കി​ൽ കൃ​ഷി ചെ​യ്ത മ​ഞ്ഞ​ൾ വി​ള​വെ​ടു​ത്തു
Monday, January 30, 2023 12:51 AM IST
മൂ​ന്നു​പീ​ടി​ക: ബീ​ച്ച് റോ​ഡ് എ​പി​ജെ അ​ബ്ദു​ൽ ക​ലാം റോ​ഡ് നി​വാ​സി കൂ​ട്ടാ​യ്മ റോ​ഡ​രി​കി​ൽ കൃ​ഷി ചെ​യ്ത മ​ഞ്ഞ​ൾ വി​ള​വെ​ടു​ത്തു. ക​യ്പ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ യു.​വൈ. ഷ​മീ​ർ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് വി​ശ്വ​നാ​ഥ​ൻ വ​ട​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​യ്പ​മം​ഗ​ലം കൃ​ഷി ഓ​ഫീ​സ​ർ വി.​ആ​ർ.​കൃ​ഷ്ണ വി​ള​വെ​ടു​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

വ​നി​താ വി​ങ്ങ് പ്ര​സി​ഡ​ന്‍റ് ഗീ​ത സ​തീ​ശും ര​ക്ഷാ​ധി​കാ​രി ഉ​ഷാ വി​ശ്വ​നാ​ഥ​നും ചേ​ർ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ കൃ​ഷ്ണ​യെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. കൃ​ഷി അ​സി​സ്റ്റ​ന്‍റ് സ​ജീ​വ​ൻ, കൂ​ട്ടാ​യ്മ അം​ഗം ഇ.​ആ​ർ. ജോ​ഷി, ടി.​കെ. ഗോ​പി, വ​നി​താ വി​ങ്ങ് സെ​ക്ര​ട്ട​റി ത​ജ് രി ​റ​ഹീം, കൂ​ട്ടാ​യ്മ സെ​ക്ര​ട്ട​റി സ​ത്യ​ൻ കു​റൂ​ട്ടി​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.