മ​ണ​ത്ത​ല ച​ന്ദ​ന​ക്കു​ടം നേ​ർ​ച്ച​: ആ​ന​ക​ൾ ഇ​ട​ഞ്ഞു
Monday, January 30, 2023 12:57 AM IST
ചാ​വ​ക്കാ​ട്: മ​ണ​ത്ത​ല ച​ന്ദ​ന​ക്കു​ടം നേ​ർ​ച്ച​യ്ക്ക് കൊ​ണ്ടു​വ​ന്ന ആ​ന​ക​ൾ ര​ണ്ടി​ട​ത്താ​യി ഇ​ട​ഞ്ഞു. തൊ​ട്ടാ​പ്പ് ലൈ​റ്റ്ഹൗ​സ് പ​രി​സ​ര​ത്തു നി​ന്ന് പു​റ​പ്പെ​ടു​ന്ന കാ​ഴ്ച​യ്ക്കാ​യി എ​ത്തി​യ ആ​ക്ക​ര​മ​ൽ മോ​ഹ​ൻ എ​ന്ന കൊ​ന്പ​ൻ തൊ​ട്ടാ​പ്പി​ലാ​ണ് ഇ​ട​ഞ്ഞ​ത്. അ​നു​സ​ര​ണ​ക്കേ​ട് കാ​ണി​ച്ച ആ​ന​യെ എ​ഴു​ന്ന​ള്ള​പ്പി​ൽ നി​ന്നു മാ​റ്റി നി​ർ​ത്തി. ത​ള​ച്ച പ​റ​ന്പി​ലെ തെ​ങ്ങ് ആ​ന മ​റി​ച്ചി​ട്ടു.
താ​ബൂ​ത്ത് കൂ​ട് എ​ഴു​ന്ന​ള്ളി​പ്പി​ൽ പ​ങ്കെ​ടു​ത്ത ര​ണ്ട് ആ​ന​ക​ളി​ൽ വ​ല​പ്പാ​ട് മ​ണി​ക​ണ്ഠ​ൻ എ​ന്ന കൊ​ന്പ​ൻ പു​തി​യ​പാ​ല​ത്തി​നു സ​മീ​പം ഇ​ട​ഞ്ഞു. പി​ന്നീ​ട് പ​ഴം കാ​ണി​ച്ചാ​ണ് ആ​ന​യെ അ​നു​ന​യി​പ്പി​ച്ച് തെ​ക്ക​ഞ്ചേ​രി​യി​ൽ എ​ത്തി​ച്ച​ത്. ആ​ന​പ്പു​റ​ത്തു നി​ന്ന് ഇ​റ​ങ്ങു​ന്ന​തി​നി​ടെ മൂ​ന്നു പേ​ർ​ക്കു താ​ഴെവീ​ണ് നി​സാ​ര പ​രി​ക്കേ​റ്റു. ആന​ സ്ക്വാ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ആ​ന​യെ ത​ള​ച്ച​ത്.