പാ​ർ​ട്ടി പു​റ​ത്താ​ക്കി​യയാ​ളു​ടെ നേ​തൃത്വ​ത്തി​ലു​ള്ള പാ​ന​ലി​നു വി​ജ​യം
Monday, January 30, 2023 12:57 AM IST
ന​ട​ത്ത​റ: ഫാ​ർ​മേ​ഴ്സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലേക്കു ന​ട​ന്ന തെര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ അ​ച്ച​ട​ക്ക ന​ട​പ​ടി നേ​രി​ട്ട എം.​എ​ൽ. ബേ​ബി​യു​ടെ നേ​തൃത്വ​ത്തി​ലു​ള്ള പാ​ന​ൽ വി​ജ​യി​ച്ചു. തെര​ഞ്ഞെ​ടു​പ്പി​ൽ എ​ൽഡിഎ​ഫും ബി​ജെ​പി​യും വേ​റെ പാ​ന​ലു​ക​ൾ നി​ർത്തി​യി​രു​ന്നു. കോ​ണ്‍​ഗ്ര​സ് അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീക​രി​ച്ച എം.​എ​ൽ. ബേ​ബി​യു​ടെ നേ​തൃത്വ​ത്തി​ലു​ള്ള പാ​ന​ൽ 3000 ല​ധി​കം വോ​ട്ടു​ക​ൾ​ക്കാ​ണു വി​ജ​യി​ച്ച​ത്. ഇ​തോ​ടെ കോ​ണ്‍​ഗ്ര​സ് അം​ഗീ​ക​രി​ത്താ​ക്ക പാ​ന​ലു​ക​ളു​ടെ വി​ജ​യം വീ​ണ്ടും ജി​ല്ല​യി​ൽ ആ​വ​ർ​ത്തി​ക്കു​ക​യാ​ണ്.
ന​ട​ത്ത​റ ബാ​ങ്കി​ലേ​ക്കു​ള്ള തെര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന യോ​ഗ​ത്തി​ൽ​ ത​ന്നെചേ​രി​തി​രി​ഞ്ഞ് എ​റ്റു​മു​ട്ടു​ക​യും ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പടെ​യു​ള്ള​വ​ർ​ക്കു മ​ർ​ദനം എ​ൽ​ക്കു​ക​യും ഉ​ണ്ടാ​യി. തു​ട​ർ​ന്നും പാ​ർ​ട്ടി യോ​ഗം ചേ​ർ​ന്ന് അം​ഗീ​ക​രി​ക്കു​ന്ന പാ​ന​ൽ സം​ബ​ന്ധി​ച്ച് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കും എ​ന്ന് പ​റ​ഞ്ഞി​രു​ന്നെങ്കി​ലും ഒൗ​ദ്യോഗിക​മാ​യി പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യി​ല്ല. കൂടാ​തെ ആ​റു കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മ​ത്സ​ര രം​ഗ​ത്ത് നി​ൽ​ക്കു​ക​യും ചെ​യ്തു. ഇ​ത്ര​യ​ധി​കം പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും കോ​ണ്‍ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗ​ത്തി​നു​ണ്ടാ​യ വി​ജ​യം പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്.