അ​ട്ടി​മ​റി ത​ന്ത്രം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ജോ​ണ്‍ ഡാ​നി​യ​ൽ
Monday, January 30, 2023 12:57 AM IST
തൃ​ശൂ​ർ: ബി​നി ടൂ​റി​സ്റ്റ് ഹോം ​വി​ഷ​യ​ത്തി​ൽ കൗ​ണ്‍​സി​ൽ അ​ജ​ണ്ട​യി​ൽ അ​വ​സാ​ന​ത്തേ​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നി​ൽ വി​ഷ​യം അ​ട്ടി​മ​റി​ക്കാ​നാ​ണെ​ന്ന് പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ ജോ​ണ്‍ ഡാ​നി​യ​ൽ ആരോ​പി​ച്ചു.
കോ​ർ​പ​റേ​ഷ​ന് വ​ൻ ന​ഷ്ട​മു​ണ്ടാ​ക്കു​ന്ന വി​ഷ​യ​ത്തി​ൽ ഭ​ര​ണ​നേ​തൃ​ത്വ​ത്തി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​പ​ക്ഷം വ​ന്നി​ട്ടും മ​റു​പ​ടി​യി​ല്ലാ​താ​യ മേ​യ​റും സി​പി​എം നേ​തൃ​ത്വ​വും ക​രാ​റു​കാ​ര​ന് അ​നു​കൂ​ല​മാ​യി തീ​രു​മാ​ന​മെ​ടു​ത്ത് അ​ട്ടി​മ​റി​ക്കാ​നാ​ണു ശ്ര​മം ന​ട​ത്തു​ന്ന​ത്.
വി​വാ​ദ വി​ഷ​യം പ്ര​ത്യേ​ക​മാ​യി ച​ർ​ച്ച ചെ​യ്യേ​ണ്ട​താ​ണെ​ന്നി​രി​ക്കെ 96 അ​ജ​ൻഡക​ൾ കു​ത്തി​നി​റ​ച്ചു​ള്ള​തി​ൽ അ​വ​സാ​ന​ത്തേ​താ​യി വ​ച്ച​തി​ന് നി​ഗൂ​ഢ താ​ല്​പ​ര്യ​മാ​ണെ​ന്ന് വ്യ​ക്തം.
ഓ​ഫ​ർ ന​ട​പ​ടി ക്ര​മ​ത്തി​ലൂ​ടെ ബി​നി ടൂ​റി​സ്റ്റ് ഹോം ​ക​രാ​റു​കാ​ര​ന് ന​ൽ​കി​യ മേ​യ​റു​ടെ മു​ൻ​കൂ​ർ അ​നു​മ​തി തീ​രു​മാ​ന​ത്തി​ൽ കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ അ​ത് മേ​യ​ർ​ക്കുത​ന്നെ ബാ​ധ്യ​ത​യാ​കു​മെ​ന്ന​തി​നെ മ​റി​ക​ട​ക്കാ​നാ​ണ് ച​ർ​ച്ച ചെ​യ്യാ​തി​രി​ക്കാ​നും ക​രാ​ർ അ​നു​വ​ദി​ക്കാ​നു​മാ​യി അ​വ​സാ​ന​മാ​യി വ​ച്ച​തെ​ന്നും ജോ​ണ്‍ ഡാ​നി​യ​ൽ ആ​രോ​പി​ച്ചു.