മ​ത്സ്യബ​ന്ധ​ന​ത്തി​നി​ടെ ക​ട​ലി​ൽവീ​ണ തൊ​ഴി​ലാ​ളി​ക്കു​ള്ള തെര​ച്ചി​ൽ ഉൗ​ർജി​ത​ം
Tuesday, January 31, 2023 12:47 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: മ​ത്സ്യ ബ​ന്ധ​ന​ത്തി​നി​ടെ ക​ട​ലി​ൽ വീ​ണ തൊ​ഴി​ലാ​ളി​ക്കു​ള്ള തെര​ച്ചി​ൽ ഉൗ​ർജി​ത​മാ​ക്കി.
ക​ഴി​ഞ്ഞരാ​ത്രി എറണാ​കു​ളം തോ​പ്പും​പ​ടി ഹാ​ർ​ബ​റി​ൽ നി​ന്ന് മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് പു​റ​പ്പെ​ട്ട "​ഉ​ദ​യം' ​ഫി​ഷ​റീ​സ് ബോ​ട്ടി​ലെ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ വി​വേ​ക് മൂ​ർ​ത്തി (32) എ​ന്ന മ​ത്സ്യ തൊ​ഴി​ലാ​ളി​യാ​ണ് മ​ത്സ്യബ​ന്ധ​ന​ത്തി​നി​ട​യി​ൽ ക​ട​ലി​ൽ തെ​റി​ച്ചു വീ​ണ​ത്.
കൊ​ടു​ങ്ങ​ല്ലൂ​ർ ശ്രീ​നാ​രാ​യ​ണപു​രം അ​ഞ്ച​ങ്ങാ​ടി ക​ട​ലി​ൽ അഞ്ച് നോ​ട്ടി​ൽ മൈ​ൽ അ​ക​ലെ യു​ള്ള ആ​ഴ​ക്ക​ട​ലി​ലാ​ണ് സം​ഭ​വം.
ഇ​ന്ന് പു​ല​ർ​ച്ചേ അ​ഴീ​ക്കോ​ട് തീ​ര​ദേ​ശ പോ​ലീ​സി​ന്‍റെ റി​സ്ക്യൂ ബോ​ട്ടും, കോ​സ്റ്റ് ഗാ​ർ​ഡും, ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ ബോ​ട്ടു മാ​ണ് സം​ഭ​വ സ്ഥ​ല​ത്ത് തെര​ച്ചി​ൽ ന​ട​ത്തി കൊ​ണ്ടി​രി​ക്കു​ന്ന​ത്.