ചാലക്കുടി: കാസർഗോഡ് നടന്ന സംസ്ഥാന സബ് ജൂനിയർ ഗേൾസ് കബഡി മത്സരത്തിൽ വെങ്കലം മെഡൽ കരസ്ഥമാക്കിയ കുണ്ടുകുഴിപ്പാടം എസ്എൻ യുപി സ്കൂളിലെ ലക്ഷ്മി ഷോജി, അഭിരാമി സുരേഷ്, പാർവ്വണ ബൈജു, കേരള ടീംമിലേക്ക് സെലക്ഷൻ ലഭിച്ച ലക്ഷ്മി ഷോജി എന്നിവരെ അനുമോദിച്ചു.
അനുമോദന സമ്മേളനം കോടശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റിജു മാവേലിൽ ഉദ്ഘാടനം നിർവഹിച്ചു. എസ്എൻഡി.പി യോഗം ചാലക്കുടി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കോടശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീമ ബെന്നി, സ്കൂൾ മാനേജർ ടി.കെ. മനോഹരൻ, ബ്ലോക്ക് പഞ്ചായത്ത് മെബർ അഡ്വ. ലിജോ ജോണ്, ബി.പി.സി ചാലക്കുടി സി.ജി. മുരളീധരൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോഫിൻ ഫ്രാൻസിസ്, വാർഡ് മെന്പർ ആശ രാകേഷ്, പി.ടി.എ പ്രസിഡൻറ് സി.ബി. സജീഷ്കുമാർ, എസ്ഡിസി ചെയർമാൻ പി.സി. മനോജ്, അസി. ഹെഡ്മിസ്ട്രസ് വി.വി. വിനി, സുഭാഷിണി സുധാകരൻ, ബിന്ദു മനോഹരൻ, കെ.എം. അനിലാഷ് എന്നിവർ പ്രസംഗിച്ചു.