വാ​ഹ​നം ത​ട്ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം: യു​വാ​വി​നെ ദേ​ഹോ​പ​ദ്ര​വ​മേ​ൽ​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ
Tuesday, January 31, 2023 12:48 AM IST
കൊ​ര​ട്ടി: വാ​ഹ​നം ത​ട്ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം അ​ടി​പി​ടി​യി​ൽ ക​ലാ​ശി​ച്ചു. 28 ന് ​രാ​ത്രി 11 മ​ണി​യോ​ടെ കൊ​ര​ട്ടി ജം​ഗ്ഷ​നി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം.
അ​ടി​പി​ടി​യി​ൽ ജി​ഷ്ണു എ​ന്ന​യാ​ളെ ഗു​രു​ത​ര​മാ​യി ദേ​ഹോ​പ​ദ്ര​വ​മേ​ൽ​പ്പി​ച്ച കൊ​ര​ട്ടി മു​ള്ള​ക്ക​ര വീ​ട്ടി​ൽ പൗ​ലോ​സി​ന്‍റെ മ​ക​ൻ സാ​ജ​ൻ (47) എ​ന്ന​യാ​ളെ കൊ​ര​ട്ടി സിഐ ​ബി.​കെ.​അ​രു​ണ്‍ അ​റ​സ്റ്റു ചെ​യ്തു.
മു​ഖ​ത്ത് ശ​ക്ത​മാ​യി ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ജി​ഷ്ണു​വി​ന്‍റെ ര​ണ്ടു പ​ല്ലു​ക​ളും ന​ഷ്ട​പ്പെ​ട്ടു. ത​ട​ഞ്ഞു നി​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നു ശേ​ഷം മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു​വ​ത്രേ. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സാ​ജ​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.
കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.