ശ്രീ​കു​രും​ബ ക്ഷേ​ത്ര​ത്തി​ന്‍റെ പേരിൽ സ്വ​കാ​ര്യവ്യ​ക്തി​യുടെ വ്യാജ പി​രി​വ്
Tuesday, January 31, 2023 12:48 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ശ്രീ​കു​രും​ബ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന്‍റെ മൂ​ല​സ്ഥാ​ന ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹം പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നും ക്ഷേ​ത്ര​ത്തി​ലെ കേ​ടു​പാ​ടു​ക​ൾ തീ​ർ​ക്കു​ന്ന​തി​നു​മാ​യി സ്വ​കാ​ര്യ വ്യ​ക്തി​ പി​രി​വു ന​ട​ത്തു​ന്ന​താ​യി പ​രാ​തി. കൊ​ടു​ങ്ങ​ല്ലൂ​ർ ശ്രീ​കു​രും​ബ ഭ​ഗ​വ​തി ക്ഷേ​ത്രം ദേ​വസ്വം മാ​നേ​ജ​രാ​ണു കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.
സ്വ​കാ​ര്യ വ്യ​ക്തി ഗൂ​ഗിൾ പേ ​മു​ഖേ​നയാണു സം​ഭാ​വ​ന​ക​ൾ സ്വീക​രി​ക്കു​ന്ന​ത്. പ​ണം അ​യ​ച്ച​തി​ന്‍റെ സ്ക്രീ​ൻ​ ഷോ​ട്ടി​ന്‍റെ പ​ക​ർ​പ്പും ദേ​വ​സ്വം മാ​നേ​ജ​ർ കെ. വി​നോ​ദ് പോ​ലീ​സി​നു ന​ൽ​കി.
ശ്രീ​കു​രും​ബ​ാമ്മ​യു​ടെ ക്ഷേ​ത്ര​പു​ന​രു​ദ്ധാ​ര​ണ​ത്തി​നോ പു​തി​യ വി​ഗ്ര​ഹ​പ്ര​തി​ഷ്ഠ​യ്ക്കോ പു​നഃ​പ്ര​തി​ഷ്ഠ​യ്ക്കോ ധ​ന​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​തി​നു ദേവ​സ്വം ബോ​ർ​ഡ് ആ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും പ​ണപ്പിരി​വു ന​ട​ത്തു​ന്ന​യാ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ ആവശ്യപ്പെട്ടു.