മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റു
Tuesday, January 31, 2023 12:48 AM IST
കൊടുങ്ങല്ലൂർ: കൊ​ത്തുപൊ​റോ​ട്ട ച​തി​ച്ചു, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റു. മാ​തൃ​ഭൂ​മി പ​ത്ര​ത്തി​ന്‍റെ മ​തി​ല​കം ലേ​ഖ​ക​ൻ ഉ​ദ​യ​കു​മാ​റി​നാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്.​ വി​വാ​ഹ വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കാ​ൻ ഭാ​ര്യ​ക്കും മ​ക​നു​മൊ​പ്പ​മാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി ഉ​ദ​യ​കു​മാ​ർ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ പ്ര​ശ​സ്ത ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ എ​ത്തി​യ​ത്.​
ഉ​ദ​യ​ൻ കൊ​ത്തുപൊ​റോ​ട്ട​യും വെ​ജി​റ്റ​ബി​ൾ ഫ്രൈ​ഡ്‌റൈ​സു​മാ​ണു ക​ഴി​ച്ച​ത്.​ ബാ​ക്കി​യു​ള്ള​വ​ർ നോ​ണ്‍ വി​ഭ​വ​ങ്ങ​ളും ക​ഴി​ച്ചു.​ ശ​നി​യാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നോടെ വ​യ​റുവേ​ദ​ന അനു​ഭ​വ​പ്പെ​ടു​ക​യായിരുന്നു.
തു​ട​ർ​ന്ന് എ.ആ​ർ. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കെ​ത്തി​യ ഉ​ദ​യ​നു വ​യ​റി​ന്‍റെ സ്കാ​ൻ അ​ട​ക്കം നി​ര​വ​ധി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ ശേഷമാണു ഭ​ക്ഷ​ണ​ത്തി​ൽ നി​ന്നു​ണ്ടാ​യ​താ​ണെ​ന്നു ക​ണ്ടെ​ത്തി​യ​തെ​ന്ന് ഉ​ദ​യ​ൻ പ​റ​ഞ്ഞു.