വേ​ന​ൽ ക​ടു​ത്തു; മു​പ്ലിപ്പുഴ​ വ​റ്റു​ന്നു
Wednesday, February 1, 2023 12:37 AM IST
വെ​ള്ളി​ക്കു​ള​ങ്ങ​ര:​ വേ​ന​ൽ ക​ടു​ത്തു തു​ട​ങ്ങി​യ​തോ​ടെ മുപ്ലിപ്പുഴ വ​റ്റിവ​ര​ളാ​ൻ തു​ട​ങ്ങി. കു​റു​മാ​ലിപ്പു​ഴ​യു​ടെ പ്ര​ധാ​ന പോ​ഷ​ക പു​ഴ​യാ​ണു കോ​ട​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ മു​ള്ള​പ്പ​ന വ​ന​മേ​ഖ​ല​യി​ൽ നി​ന്നു​ത്ഭവി​ക്കു​ന്ന മു​പ്ലി.

കി​ഴ​ക്ക​ൻ വ​ന​മേ​ഖ​ല​യി​ലെ വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്കും കാ​രി​ക്ക​ട​വ്, ചൊ​ക്ക​ന, കു​ണ്ടാ​യി, കാ​രി​കു​ളം പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​ദി​വാ​സി​ക​ളും തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​മാ​യ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ​ക്കും ദാ​ഹ​ജ​ലം ന​ൽ​കു​ന്ന​ത് മു​പ്ലിപ്പു​ഴ​യാ​ണ്.

ചി​മ്മി​നി അ​ണ​ക്കെ​ട്ടി​നു രൂ​പം ന​ൽ​കു​ന്പോ​ൾ ചി​മ്മി​നി​യി​ലെ​ന്നപോ​ലെ കാ​രി​ക്ക​ട​വി​ലും അ​ണ​ക്കെ​ട്ടു നി​ർ​മി​ക്കാ​ൻ ആ​ലോ​ചി​ച്ചി​രുന്നു. ചി​മ്മി​നി -മു​പ്ലി പ്രോ​ജ​ക്ട് എ​ന്ന പേ​രി​ലാ​ണ് അ​ന്ന് അ​ണ​ക്കെ​ട്ട് നി​ർ​മാ​ണ​ത്തി​നു പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്.

എ​ന്നാ​ൽ, ചി​ല കാ​ര​ണ​ങ്ങ​ളാ​ൽ മു​പ്ലി​ ഉ​പേ​ക്ഷി​ച്ച് ചി​മ്മി​നി​യി​ൽ മാ​ത്ര​മാ​യി അ​ണ​ക്കെ​ട്ട് നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു.

മ​ഴ​ക്കാ​ല​ത്ത് നി​റ​ഞ്ഞൊ​ഴു​കു​ന്ന മു​പ്ലിപ്പുഴ വേ​ന​ൽ ശ​ക്ത​മാ​കാ​ൻ തു​ട​ങ്ങി​യാ​ൽ വ​റ്റി​വ​ര​ളും .
പു​ഴ​യി​ൽ അ​ങ്ങി​ങ്ങാ​യി നി​ർ​മി​ക്കു​ന്ന മ​ണ്‍​ചി​റ​ക​ളി​ൽ വെ​ള്ളം ത​ട​ഞ്ഞു​നി​ർ​ത്തി​യാ​ണു തോ​ട്ടം മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ കു​ളി​ക്കാ​നും വ​സ്ത്ര​ങ്ങ​ൾ ക​ഴു​കാ​നും ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

പു​ഴ വ​റ്റാ​ൻ തു​ട​ങ്ങി​യ​തോ​ടെ ചൊ​ക്ക​ന, കു​ണ്ടാ​യി, മു​പ്ലി പ്ര​ദേ​ശ​ങ്ങ​ളി​ൽ ചി​റ നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പു​ഴ​യോ​ര​ത്തെ വ​ന​മേ​ഖ​ല​യി​ലും റ​ബ​ർ തോ​ട്ട​ങ്ങ​ളി​ലു​മാ​യി ത​ന്പ​ടി​ച്ചിട്ടു​ള്ള കാ​ട്ടാ​ന​ക​ളും പു​ഴ വ​റ്റാ​ൻ തു​ട​ങ്ങി​യ​തോ​ടെ ദാ​ഹ​ജ​ലംതേ​ടി അ​ല​യു​ക​യാ​ണ്.