അ​ട​ച്ചി​ട്ട വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച
Wednesday, February 1, 2023 12:37 AM IST
പെ​രി​ഞ്ഞ​നം: അ​ട​ച്ചി​ട്ട വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച.​ മൂ​ന്നു​പീ​ടി​ക ബീ​ച്ച് റോ​ഡ് വാ​യ​ന​ശാ​ല കി​ഴ​ക്ക് തേ​പ​റ​ന്പി​ൽ അ​ഷ​റ​ഫി​ന്‍റെ വീ​ട്ടി​ലാ​ണു മോ​ഷ​ണം ന​ട​ന്ന​ത്.​ 70,000 രൂ​പ​യും വി​ല​പി​ടി​പ്പു​ള്ള വാ​ച്ചും ന​ഷ്ട​പ്പെ​ട്ടു.​ കോ​യ​ന്പ​ത്തൂ​രി​ൽ താ​മ​സി​ക്കു​ന്ന അ​ഷ​റ​ഫും കു​ടും​ബ​വും 20 ന് ​വീ​ട്ടി​ൽ വ​ന്ന് മ​ട​ങ്ങിപ്പോയി. ക​ഴി​ഞ്ഞദി​വ​സം തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണു മോ​ഷ​ണം ന​ട​ന്ന​താ​യി അ​റി​യു​ന്ന​ത്.​
ഇ​രു​നി​ല വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ വാ​തി​ൽ കു​ത്തിപ്പൊളി​ച്ച് അ​ക​ത്തുക​ട​ന്ന മോ​ഷ്ടാ​വ് അ​ഞ്ചു മു​റി​കളുടെ വാ​തി​ലും അ​ല​മാ​ര​ക​ളും കു​ത്തിത്തുറ​ന്നു.​ ബാ​ഗി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണം ബാ​ഗ് സ​ഹി​ത​വും വി​ല​കൂ​ടി​യ വാ​ച്ചും ക​വ​ർ​ന്നു.​
പ്ര​ദേ​ശ​ത്ത് അ​ട​ച്ചി​ട്ട വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള മോ​ഷ​ണം പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.​ ക​ഴി​ഞ്ഞ ദി​വ​സം പെ​രി​ഞ്ഞ​ന​ത്ത് മൂ​ന്നു വീ​ടു​ക​ളി​ലും ക​വ​ർ​ച്ച ന​ട​ന്നി​രു​ന്നു.​ ക​യ്പ​മം​ഗ​ലം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.​ വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.