മു​രി​യാ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച്
Wednesday, February 1, 2023 12:38 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: എം​പ​റ​ർ ഇ​മ്മാ​നു​വ​ൽ ട്ര​സ്റ്റി​നെ​തി​രെ നാ​ട്ടു​കാർ മു​രി​യാ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് ബ​ഹു​ജ​ന മാ​ർ​ച്ച് ന​ട​ത്തി. നി​യ​മ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും എം​പ​റ​ർ ട്ര​സ്റ്റി​ന് അ​ന​ധി​കൃ​ത​മാ​യി പ​ല കാ​ര്യ​ങ്ങ​ളി​ലും എ​ല്ലാ വി​ധ ഒ​ത്താ​ശ​ക​ളും ഭ​ര​ണ സ​മി​തി ന​ൽ​കു​ന്നു​വെ​ന്നും ആ​രോ​പി​ച്ചാ​യി​രു​ന്നു മാ​ർ​ച്ച്.
നാ​ട്ടു​കാർ രൂ​പീ​ക​രി​ച്ച ക​ർ​മ​സ​മി​തി എ​ന്ന പേ​രി​ലു​ള്ള ആ​ക്ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മാ​ർ​ച്ച്. ക​ണ്‍​വീ​ന​ർ കെ.​ആ​ർ ര​ഞ്ജി​ത്ത് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​രി​യാ​ട് പ​ള്ളി ജം​ഗ്ഷ​നി​ൽനി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ച് പ​ഞ്ചാ​യ​ത്താ​ഫീ​സി​നു സ​മീ​പം വെ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു.
ജ​യ​ൻ മ​ണാ​ള​ത്ത്, സാ​യ്റാം മൂ​ർ​ക്ക​നാ​ട് കെ.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജോ​ഷി, ഗോ​പി​നാ​ഥ്, ഗോ​വി​ന്ദ​ൻ​കു​ട്ടി, ര​തീ​ഷ് തു​ട​ങ്ങി​യ​വ​ർ നേ​തൃത്വം ന​ല്കി. സ്ത്രീ​ക​ൾ അ​ട​ക്കം ഇ​രു​നൂ​റോ​ളം പേ​ർ മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്തു.