നൈ​പു​ണ്യ കോ​ള​ജി​ൽ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം
Wednesday, February 1, 2023 12:38 AM IST
കൊ​ര​ട്ടി: സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​ങ്ങം നൈ​പു​ണ്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി​യി​ൽ ന​ട​ന്ന ​മെ​ഗാ അ​ലു​മി​നി മേ​ള - 2023ൽ ​അ​ധ്യാ​പ​ക​രും വി​ര​മി​ച്ച അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും 350 ലേ​റെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ത്തു.
പ​ഠ​ന​കാ​ല​ത്തെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വച്ച സെ​ഷ​നി​ൽ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. കോ​ളേ​ജ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റും പ്രി​ൻ​സി​പ്പ​ലു​മാ​യ റ​വ.​ഡോ. കെ.​ജെ.​ പോ​ൾ, കോ​ളേ​ജി​ന്‍റെ സ്ഥാ​പ​ക ഡ​യ​റ​ക്ട​റാ​യി​രു​ന്ന ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​ള​പ്പു​ര​യ്ക്ക​ൽ, മു​ൻ പ്രി​ൻ​സി​പ്പ​ൽ ഫാ.​സ​ജി പീ​റ്റ​ർ, കോ​ളേ​ജ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റാ​യി​രു​ന്ന ഫാ.​ജോ​സ് ഇ​ട​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​ള​പ്പു​ര​യ്ക്ക​ലി​നെ​യും ഫാ. ​ജോ​സ് ഇ​ട​ശേ​രി​യെ​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വു പു​ല​ർ​ത്തി​യ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.
സം​ഗ​മ​ത്തി​നെ​ത്തി​യ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കോ​ളേ​ജി​ലെ നി​ല​വി​ലു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന അ​ലു​മി​നി പ്രി​വി​ലേ​ജ് കാ​ർ​ഡും സ്നേ​ഹ​സ​മ്മാ​ന​വും ന​ൽ​കി.
സി​ൽ​വ​ർ ജൂ​ബി​ലി​യു​ടെ നി​റ​വി​ലെ​ത്തി​യ കോ​ളേ​ജി​ന് സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്താ​ണ് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ മ​ട​ങ്ങി​യ​ത്.