ജ​ല അ​ഥോ​റി​റ്റി പൈ​പ്പി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ കു​ഴി​യെ​ടു​ക്ക​ൽ ത​കൃ​തി
Wednesday, February 1, 2023 12:38 AM IST
മേ​ലൂ​ർ:​ മേ​ലൂ​ർ -അ​ടി​ച്ചി​ലി പ്ര​ധാ​ന റോ​ഡ് ബി​എം ആ​ൻ​ഡ് ബി​സി ടാ​റിം​ഗ് ന​ട​ത്തി മി​ക​ച്ച​താ​ക്കി​യ​തി​നു പി​ന്നാ​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പൈ​പ്പു​ക​ൾ പൊ​ട്ടി റോ​ഡ് പൊ​ളി​ഞ്ഞു.​ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ കു​ഴി​യെ​ടു​ത്ത​ത് ശ​രി​യാ​യി മൂ​ടാ​ത്ത​താ​ണ് ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു​വാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
റോ​ഡി​ൽ ഇ​രു​പ​തി​ല​ധി​കം പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ഴി​ക​ളു​ണ്ട്.​ ക​ഴി​ഞ്ഞ ദി​വ​സം പി​ണ്ടാ​ണി ക​രി​ങ്ങാ​ന്പി​ള്ളി ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​മു​ള്ള കു​ഴി​യി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​രി വീ​ണി​രു​ന്നു.​ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണെ​ന്ന് യാ​ത്ര​ക്കാ​ർ ആ​രോ​പി​ച്ചു.
​മേ​ലൂ​ർ - ന​ടു​ത്തു​രു​ത്ത് റോ​ഡ് ടാ​റിം​ഗ് ന​ട​ത്തി​യ​ത് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പാണ്. ഇ​വി​ടെ​യും ജ​ല അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​യി.​ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ ഇ​നി​യി​വി​ടെ കു​ത്തി പൊ​ളി​ക്കേ​ണ്ട സ്ഥി​തി​യാ​ണ്.​ മേ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലും ഈ ​പ്ര​ശ്ന​മു​ണ്ട്.​
കാ​ല​പ്പ​ഴ​ക്കം വ​ന്ന ജ​ല അ​ഥോ​റി​റ്റി​യു​ടെ പ്ര​ധാ​ന പൈ​പ്പു​ക​ൾ നീ​ക്കം ചെ​യ്യാ​തെ​യാ​ണ് ടാ​റിം​ഗ് ന​ട​ത്തി​യ​ത്.​
പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന പൈ​പ്പു​ക​ളും വ​ഴി​യ​രി​കിൽ കാ​ടുക​യ​റി കി​ട​ക്കു​ന്നു.​
ജീ​വ​ന് ഭീ​ഷ​ണി നേ​രി​ടു​ന്ന റോ​ഡി​ലെ കു​ഴി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ടാ​റിം​ഗ് ന​ട​ത്തി​യോ താ​ൽ​കാ​ലി​ക​മാ​യി കോ​ണ്‍​ക്രീ​റ്റ് ചെ​യ്തോ മൂ​ടു​വാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.