അ​റ​ബി​ക് ടീ​ച്ചേ​ഴ്സ് സം​സ്ഥാ​ന സ​മ്മേ​ള​നം ഇന്നു തു​ട​ങ്ങും
Thursday, February 2, 2023 12:48 AM IST
ചാ​വ​ക്കാ​ട്: കേ​ര​ള അ​റ​ബി​ക് ടീ​ച്ചേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ 65-ാം സം​സ്ഥാ​ന സ​മ്മേ​ള​നം ഇന്നുമുതൽ നാ​ലുവരെ ചാ​വ​ക്കാ​ട് ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു."മൂ​ല്യാ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സം സ​മൂ​ഹ​നന്മ യ്ക്ക്’ എ​ന്ന പ്ര​മേ​യ​വു​മാ​യി​ട്ടാ​ണ് മൂ​ന്നു ദി​വ​സ​മാ​യി സ​മ്മേ​ള​നം ന​ട​ത്തു​ന്ന​തെ​ന്ന് സി.​എ​ച്ച്. ​റ​ഷീ​ദ്, ടി.​പി.​ അ​ബ്ദു​ൾ ഹ​ക്ക്, ഇ​ബ്രാ​ഹിം മു​തൂ​ർ, മാ​ഹി​ൻ ബാ​ഖ​വി, മ​ൻ​സൂ​ർ മാ​ട​ന്പാ​ട്ട്, മു​ഹ്്സി​ൻ പാ​ടൂ​ർ, എം.വി.​ അ​ബ്ദുൾ നാ​സ​ർ എ​ന്നി​വ​ർ പ​റ​ഞ്ഞു.
ഉ​ദ്ഘാ​ട​നം, പ്ര​തി​നി​ധി സ​മ്മേ​ള​നം, ഐ​ടി കോ​ണ്‍​ഫ​റ​ൻ​സ്, വ​നി​താ സ​മ്മേ​ള​നം, ഭാ​ഷാ സ​മ്മേ​ള​നം, വി​ദ്യാ​ഭ്യാ​സ സ​മ്മേ​ള​നം, യാ​ത്ര​യ​യ​പ്പ്, പ്ര​ക​ട​നം, പൊ​തു​സ​മ്മേ​ള​നം എ​ന്നി​വ​യും ന​ട​ത്തും. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ്ര​സി​ഡ​ന്‍റ് ടി.​പി.​അ​ബ്ദുൾ ഹ​ക്ക് രാ​ജ​ഹാ​ളി​ൽ പ​താ​ക ഉ​യ​ർ​ത്തും. തു​ട​ർ​ന്ന് പാ​ണ​ക്കാ​ട് അ​ബാ​സ് അ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. പി.​എം.​എ. സ​ലാം സു​വ​നീ​ർ പ്ര​കാ​ശ​നം ചെ​യ്യും. പി.​എം.​സാ​ദി​ഖ​ലി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. രാ​ത്രി ഏ​ഴി​നു പ്ര​തി​നി​ധി സ​മ്മേ​ള​നം ന​ട​ക്കും.