തൃ​ശൂ​ർ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ: ന​റു​ക്കെ​ടു​പ്പ് ന​ട​ത്തി
Thursday, February 2, 2023 12:48 AM IST
തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ന്‍റെ​യും ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ് സി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച തൃ​ശൂ​ർ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ച് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ സ​മ്മാ​ ന​പ​ദ്ധ​തി കൂ​പ്പ​ണ്‍ ന​റു​ക്കെ​ടു​പ്പ് ന​ട​ത്തി.
ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ന​റു​ക്കെ​ടു​പ്പി​ന് തൃ​ശൂ​ർ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ചെ​യ​ർ​മാ​ൻ​കൂ​ടി​യാ​യ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ എം.​കെ.​ വ​ർ​ഗീ​സ്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ടി.​എ​സ്.​ പ​ട്ടാ​ഭി​രാ​മ​ൻ എ​ന്നി​വർ നേ​തൃ​ത്വം ന​ല്കി. ചേം​ബ​ർ പ്ര​സി​ഡ​ന്‍റ് പി.​കെ.​ ജ​ലീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ണ്‍ ചി​റ്റി​ല​പ്പി​ള്ളി സ്വാ​ഗ​ത​വും ചേം​ബ​ർ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കു​രി​യ​പ്പ​ൻ കെ. ​എ​രി​ഞ്ഞേ​രി ന​ന്ദി​യും പ​റ​ഞ്ഞു.
ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് വു​മ​ണ്‍​സ് വിം​ഗ്, യൂ​ത്ത് വിം​ഗ്, ഫ്ര​ണ്ട്സ് ഓ​ഫ് ചേം​ബ​ർ എ​ന്നി​വ​യു​ടെ ഭാ​ര​വാ​ഹി​ക​ള​ട​ക്കം നി​ര​വ​ധി വ്യാ​പാ​രി​ക​ൾ ന​റു​ക്കെ​ടു​പ്പി​നു സാ​ക്ഷ്യം വ​ഹി​ച്ചു.