സ്വ​ർ​ണ​ക​ള്ള​ക്ക​ട​ത്ത് വ​ർ​ധി​ക്കും: ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ്
Thursday, February 2, 2023 12:48 AM IST
തൃ​ശൂ​ർ: കേ​ന്ദ്ര ബ​ജ​റ്റി​ൽ വ​സ്ത്രം, വെ​ള്ളി, സി​ഗ​ര​റ്റ് തു​ട​ങ്ങി​യ​വ​യു​ടെ കൂ​ട്ട​ത്തി​ൽ സ്വ​ർ​ണ​ത്തി​നും വി​ല വ​ർ​ധി​ക്കു​മെ​ന്ന​ത് ഇ​പ്പോ​ൾ ത​ന്നെ മു​ന്തി​യ നി​ര​ക്കു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്തു വ​ർ​ധി​പ്പി​ക്കാ​ൻ ഇ​ട​വ​രു​ത്തു​മെ​ന്നു ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ്.
വി​ക​സ​നം, യു​വ​ശ​ക്തി, ക​ർ​ഷ​ക ക്ഷേ​മം, ഉൗ​ർ​ജ​സം​ര​ക്ഷ​ണം, പി​ന്നോ​ക്ക ക്ഷേ​മം തു​ട​ങ്ങി ഏ​താ​നും മേ​ഖ​ല​ക​ൾ​ക്ക് ഉൗ​ന്ന​ൽ ന​ൽ​കി​യി​ട്ടു​ള്ള​താ​ണ് കേ​ന്ദ്ര ബ​ജ​റ്റ്. ആ​ദാ​യ നി​കു​തി​യി​ൽ ഏ​ഴു​ല​ക്ഷം രൂ​പ​വ​രെ ഇ​ള​വു വ​രു​ത്തു​മെ​ന്ന് പ്ര​ഖ്യാ​പ​ന​മു​ണ്ടെ​ങ്കി​ലും പു​തി​യ നി​കു​തി ഘ​ട​ന തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​യി നി​ജ​പ്പെ​ടു​ത്തി​യി​രി​ക്ക​യാ​ണ്.
നി​കു​തി സ്ലാ​ബു​ക​ൾ നി​ല​വു​ള്ള ആ​റി​ൽ​നി​ന്ന് അ​ഞ്ചാ​ക്കി കു​റ​യ്ക്കു​ന്ന​ത് ഏ​താ​നും നി​കു​തി ദാ​യ​ക​ർ​ക്കെ​ങ്കി​ലും സൗ​ക​ര്യ​പ്ര​ദ​മാ​കും. പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​ഭി​മു​ഖീ​ക​രി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​കീ​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ണ് ബ​ജ​റ്റി​ലു​ള്ള​തെ​ന്ന് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് പ്ര​സി​ഡ​ന്‍റ് പി.​കെ. ജ​ലീ​ൽ, സെ​ക്ര​ട്ട​റി ജി​ജി ജോ​ർ​ജ് എ​ന്നി​വ​ർ വ്യ​ക്ത​മാ​ക്കി.