പാ​ലി​യേ​റ്റീ​വ് രോ​ഗി-​ബ​ന്ധു സം​ഗ​മം
Thursday, February 2, 2023 12:50 AM IST
വ​ട​ക്കാ​ഞ്ചേ​രി: തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തി​ന്‍റെ​യും വീ​രോ​ലി​പ്പാ​ടം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ രോ​ഗി-ബ​ന്ധു​സം​ഗ​മം പൂ​മ​ല​ഡാ​മി​ൽ സം​ഘ​ടി​പ്പി​ച്ചു.
പെ​യി​ൻ ആ​ന്‍റ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റി​ലെ അ​ന്പ​തോ​ളം അം​ഗ​ങ്ങ​ളും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​ണ് പൂ​മ​ല ഡാ​മി​ൽ ഒ​ത്തു​ചേ​ർ​ന്ന​ത്. കൊ​റോ​ണ​യെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി പാ​ലി​യേ​റ്റീ​വ് യാ​ത്ര​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ത്ത​വ​ണ​ത്തെ സം​ഗ​മ​ത്തി​ൽ മാ​റാ​രോ​ഗ​വും അം​ഗ​വൈ​ക​ല്യ​വും ബാ​ധി​ച്ച് അ​വ​ശ​രാ​യ ഇ​വ​ർ മ​ണി​ക്കൂ​റു​ക​ളോ​ളം ഇ​വ​യെ​ല്ലാം മ​റ​ന്ന് ആ​ർ​ത്തു​ല്ല​സി​ച്ചു. യാ​ത്ര​യു​ടെ ഫ്ലോ​ഗ് ഓ​ഫ് തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. സു​നി​ൽ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ബി. ഷാ​ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
തു​ട​ർ​ന്ന് പൂ​മ​ല​ഡാ​മി​ൽ ന​ട​ന്ന സം​ഗ​മം പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ വി.​സി. സ​ജീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം ഡോ. ​മി​ഥു​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഡെ​ന്നി തോ​മ​സ്, സി​ബി ബാ​ബു, ഡാ​നി ഐ​സ​ക്ക്, പി.​കെ. രാ​ഘ​വ​ൻ, ശോ​ഭ സു​രേ​ഷ്, സി​ബി ഷാ​ജി, അ​ർ​ജു​ൻ, എം.​ടി. സ​ജി​ല, മേ​രി ജെ​യ്ക്ക​ബ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.