പു​തു​ക്കാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ തുടര്‌ അ​പ​ക​ടം
Thursday, February 2, 2023 12:50 AM IST
പു​തു​ക്കാ​ട്: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി ക​ട​ക​ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴു​മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പ​ത്തെ ക​യ​റ്റ​ത്ത് ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട ലോ​റി നൂ​റ് മീ​റ്റ​റി​ലേ​റെ പു​റ​കി​ലേ​ക്ക് വ​ന്നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പു​തു​ക്കാ​ട് പ​ള്ളി​യു​ടെ മ​തി​ലി​ൽ ഇ​ടി​ച്ച ലോ​റി സ​മീ​പ​ത്തു​ള്ള മെ​ഡി​ക്ക​ൽ ഷോ​പ്പ്, ഫ്ള​വ​ർ മി​ൽ, ല​ബോ​റ​ട്ട​റി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​തി​രു​ന്ന​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. പാ​ഴാ​യി ഭാ​ഗ​ത്തേ​ക്ക് ക​ളി​മ​ണ്ണ് കൊ​ണ്ടു​പോ​യ ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ക​യ​റ്റ​ത്ത് ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​യു​ട​നെ ക്ലീ​ന​ർ ഇ​റ​ങ്ങി പി​ന്നി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്രി​ച്ച​ത് മൂ​ലം വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. പി​ന്നി​ലേ​ക്ക് പാ​ഞ്ഞു​വ​രു​ന്ന ലോ​റി ക​ണ്ട് ആ​ളു​ക​ൾ ഓ​ടി​മാ​റി. പു​തു​ക്കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ പ​ള്ളി​ക്ക് സ​മീ​പം പി​ക്ക​പ്പ് വാ​ൻ ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്കേ​റ്റു. പു​തു​ക്കാ​ട് തെ​ക്കെ തൊ​റ​വ് വ​ട​ക്കൂ​ട്ട് ഗോ​പി​യു​ടെ മ​ക​ൻ അ​ജി​ത്തി(31)​നാ​ണ് പ​രി​ക്കേ​റ്റ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടു​മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പാ​ഴാ​യി ഭാ​ഗ​ത്തു​നി​ന്ന് വ​ന്നി​രു​ന്ന പി​ക്ക​പ്പ് വ​ള​വി​ൽ അ​ശ്ര​ദ്ധ​മാ​യി ക​യ​റി​വ​ന്ന​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണം. പു​തു​ക്കാ​ട് നി​ന്ന് വ​ന്നി​രു​ന്ന ബൈ​ക്ക് യാ​ത്രി​ക​നെ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ അ​ജി​ത്തി​നെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.