സ്കൂ​ള്‌ അ​ടു​ക്ക​ള​യി​ലെ ഗ്യാ​സ് സി​ലി​ണ്ട​ർ ക​ത്തി​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി
Thursday, February 2, 2023 12:50 AM IST
ക​ണ്ണാ​റ: എ​യ്ഡ​ഡ് അ​പ്പ​ർ പ്രൈ​മ​റി സ്കൂ​ളി​ന്‍റെ അ​ടു​ക്ക​ള​യി​ലെ ഗ്യാ​സ് സി​ലി​ണ്ട​റി​ന് തീ ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി​ക്കി​ട​യാ​ക്കി​. ഇ​ന്ന​ലെ രാ​വി​ലെ 10ന് ​ക്ലാ​സ് തു​ട​ങ്ങി​യ​തി​നു​ശേ​ഷ​മാ​ണ് സം​ഭ​വം. നാ​ട്ടു​കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. ക​ത്തി​ക്കൊ​ണ്ടി​രു​ന്ന ഗ്യാ​സ് സി​ലി​ണ്ട​ിറില്‌ ചാ​ക്ക് ന​ന​ച്ചി​ട്ട​തു​കൊ​ണ്ട് തീ ​വ്യാ​പി​ക്കു​ന്ന​ത് ത​ട​യാ​നാ​യി.
സ്കൂ​ൾ അ​ധി​കൃ​ത​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് തൃ​ശൂ​ർ അ​ഗ്നി​ര​ക്ഷാ​നി​ല​യ​ത്തി​ൽ നി​ന്നും അ​സി.​സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ശ​ര​ത്ച​ന്ദ്ര​ബാ​ബു, സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ ജ്യോ​തി​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​ച്ചു. ഫ​യ​ർ റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ എ​ഡ്വേ​ർ​ഡ് ലോ​ന​പ്പ​ൻ, ബി​ജോ​യ് ഈ​നാ​ശു രാ​കേ​ഷ് എ​ന്നി​വ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.