എ​ക്സി​ബി​ഷ​ൻ 4,5,6 തി​യ​തി​ക​ളി​ൽ
Thursday, February 2, 2023 12:54 AM IST
ചാ​ല​ക്കു​ടി: ജെസിഐ ​സെ​ന്‍റ് മേ​രീ​സ് ഫൊ റോന ദേ​വാ​ല​യ​ത്തി​ലെ അ​ന്പ് തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് 14-ാമ​ത് തി​രു​നാ​ൾ എ​ക്സി​ബി​ഷ​ൻ 4, 5, 6 തി​യ​തി​ക​ളി​ലാ​യി ന​ട​ത്തും. ശ​നി​യാ​ഴ്ച വൈ​കീട്ട് നാലിന് ​ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് ഡിജെ ​നൈ​റ്റ്, ഡാ​ൻ​സ്, സോ​ളൊ പ്രോ​ഗ്രാംസ് ​എ​ന്നിവ ​ന​ട​ത്തും.
ഞാ​യ​റാ​ഴ്ച നി​ർ​മ​ല കോ​ള​ജ് പ്ര​ധാ​ന പ​ങ്കാ​ളി​ത്തം വ​ഹി​ക്കു​ന്ന ഫാ​ഷ​ൻഷോ​യും മ​ത്സ​ര​വും ഉ​ണ്ടാ​യി​രി​ക്കും. മ​ത്സ​ര​ത്തി​ൽ റ​ജി​സ്ട്രേഷ​നി​ലൂ​ടെ പ​ങ്കാ​ളി​ക​ളാ​കാം. സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എംഎ​ൽഎ ​മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.
തി​ങ്ക​ളാ​ഴ്ച മാ​ജി​ക്ക് ഷോ, ​ഇ​ൻ​സ്ട്രു​മെ​ന്‍റ് മ്യൂ​സി​ക്, ഡി ​ജെ നൈ​റ്റ് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.
എ​ക്സി​ബി​ഷ​നി​ൽ ഗ്രാ​മീ​ണ വ​നി​ത സം​ര​ംഭ​ക​ർ ഒ​രു​ക്കു​ന്ന തേ​ൻ, ച​ക്ക തു​ട​ങ്ങി​യ ഉ​ത്പന്ന​ങ്ങ​ളു​ടെ വി​വി​ധ സ്റ്റാ​ളു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഫു​ഡ് കോ​ർ​ട്ട്, കി​ഡ്സ് സോ​ണ്‍, അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്കു​ക​ൾ, ഫ്ല​വ​ർ ഷോ ​തു​ട​ങ്ങി നി​ര​വ​ധി വി​നോ​ദ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വി. സു​നി​ൽ ജോ​സ്, ​ചെ​യ​ർ​മാ​ൻ ഈ​പ്പ​ൻ തോ​മ​സ്, സെ​ക്ര​ട്ട​റി സോ​യ​ൽ ജോ​സ്, ഡ​യ​റ്റ്സ് ഇ ​ഡേ​വീ​സ്, വി​നു പ്ര​ദീ​പ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.
തി​രു​നാ​ൾ
എ​ക്സ്പോ
ചാ​ല​ക്കു​ടി: ബിഎൻഐ ​തി​രു​നാ​ൾ എ​ക്സ്പോ ശ​നി​യാ​ഴ്ച വൈ​കി​ട്ട് അഞ്ചിന് ​സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എംഎ​ൽഎ ​ഉദ്​ഘാ​ടനം ചെ​യ്യും. മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി വൈ​കി​ട്ട് നാലുമു​ത​ൽ മോ​ഡ​ലിം​ഗ് ഷോ, ​ഫാ​ഷ​ൻ ഷോ, ​കാ​രോ​ക്കെ ഗാ​ന​മേ​ള തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ത്തും. 35 ഓ​ളം സ്റ്റാ​ളു​ക​ളി​ലാ​യി വി​വി​ധ ഉത്്പ​ന്ന​ങ്ങ​ൾ ഒ​രു​ക്കിയി​ട്ടു​ണ്ട്. കൂ​ടാ​തെ ഫു​ഡ്സ്റ്റാ​ൾ ഉ​ൾ​പ്പെ​ടെ പത്ത് വി​വി​ധ സ്റ്റാ​ളു​ക​ളും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.