മാ​ള കാ​ർ​മൽ കോ​ള​ജ് ദി​നാ​ഘോ​ഷം
Thursday, February 2, 2023 12:54 AM IST
മാ​ള: കാ​ർമ​ൽ കോ​ള​ജി​ൽ 42-ാമ​ത് കോ​ള​ജ് ദി​നാ​ഘോ​ഷ​വും യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​ന​വും ന​ട​ത്തി.
കാ​ല​ടി ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ്വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ ഡോ.​ എം.​ബി. ഗോ​പാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷപ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​എംസി ​ജ​ന​റ​ൽ കൗ​ണ്‍​സി​ല​ർ ഡോ.​സി​സ്റ്റ​ർ റോ​സ് മേ​രി സി ​എംസി ​അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും സിഎംസി ​ഉ​ദ​യ പ്രൊ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ ഡോ.​സി​സ്റ്റ​ർ വി​മ​ല സി​എം​സി യാ​ത്ര​യ​യ​പ്പു സ​ന്ദേ​ശ​വും ന​ൽ​കി. മാ​ള സെ​ന്‍റ് സ്റ്റെ​നി​സ്ലാ​വോ​സ് ഫൊ​റോ​ന വി​കാ​രി ഫാ.​ജോ​ർ​ജ് പാ​റേമാ​ൻ, കോ​ളേ​ജ് വൈ​സ് പ്രി​ൻ​സി​പ്പൽ ഡോ. ​സി​സ്റ്റ​ർ സീ​ന​യ്ക്ക് എ​ൻ​ഡോ​വ്മെ​ന്‍റു​ക​ൾ കൈ​മാ​റി. പി​ടിഎ ​വൈ​സ് പ്ര​സി​ഡ​ന്‍റ് ഡേ​വി​സ് കാ​ച്ച​പ്പി​ള്ളി വി​ര​മി​ക്കു​ന്ന​വ​ർ​ക്കു​ള്ള പി​ടിഎ ​യു​ടെ സ്നേ​ഹോ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി.
വി​ര​മി​ക്കു​ന്ന കോ​ള​ജ് പ്രി​ൻ​സി​പ്പൽ ഡോ.​സി​സ്റ്റ​ർ കാ​ത​റി​ൻ സി ​എംസി , ​കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ.​സി​സ്റ്റ​ർ ക്രി​സ്റ്റി സിഎംസി, ​സി​സ്റ്റ​ർ റെ​ജി സിഎംസി, ​സി​സ്റ്റ​ർ ജെ​സീ​ന സിഎംസി, ​പി.​വി. വ​ൽ​സ എ​ന്നി​വ​ർ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.​ കൊളീ​ജി​യേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ൻ തൃ​ശൂ​ർ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ.​ എ​ൻ.എ. ജോ​ജോ​മോ​ൻ, ​കാ​ർ​മൽ കോ​ണ്‍​വ​ന്‍റ് ചാ​പ്ലെ​യി​ൻ ഫാ.​ജോ​സ് പ​യ്യ​പ്പി​ള്ളി, കോ​ള​ജ് അ​ലൂ​മി​നെ പ്ര​സി​ഡ​ന്‍റ് മീ​ന പ​യ​സ്, അ​ധ്യാ​പ​ക പ്ര​തി​നി​ധി ഡോ.കെ.​ജി. ​പ്രി​ൻ​സി, അ​ന​ധ്യാ​പ​ക പ്ര​തി​നി​ധി ഡോ.​സി​സ്റ്റ​ർ ജെ​സ്മി സി​എംസി, ​വൈ​സ് പ്രി​ൻ​സി​പ്പൽ ഡോ.​സി​സ്റ്റ​ർ സീ​ന സിഎം​സി, പൊ​ളി​റ്റി​ക്സ് വി​ഭാ​ഗം മേ​ധാ​വി മി​സ് മേ​രി ഫി​ലി​പ്പ്, വി​ദ്യാ​ർ​ഥി​ പ്ര​തി​നി​ധി ആ​ര്യ ര​മേ​ഷ്, കോ​ള​ജ് ചെ​യ​ർപേ​ഴ്സ​ണ്‍ മൈ​മു​ന കോ​റോ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ച​വ​ർ​ക്കു​ള്ള സ​മ്മാ​ന​ദാ​നം കാ​ർ​മൽ കോ​ണ്‍​വെ​ന്‍റ് ചാ​പ്ലെ​യി​ൻ ഫാ.​ജോ​സ് പ​യ്യ​പ്പി​ള്ളി നി​ർ​വ​ഹി​ച്ചു.