ശ്രീ​കു​രും​ബാ​മ്മ​യു​ടെ വി​ഗ്ര​ഹ പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു
Thursday, February 2, 2023 12:54 AM IST
കൊടുങ്ങല്ലൂർ: കേ​ടു​പാ​ടു സം​ഭ​വി​ച്ച ശ്രീകുരുംബാ മ്മയുടെ വി​ഗ്ര​ഹം പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നാ​യി ക്ഷേ​ത്രം ത​ന്ത്രി താ​മ​ര​ശേരി മേ​ക്കാ​ട്ട് ശ​ങ്ക​ര​ൻ ന​ന്പൂ​തി​രി​പ്പാ​ട്, വാ​സ്തു വി​ദ​ഗ്ദ​ൻ വേ​ഴ​പ്പ​റ​ന്പ് ചി​ത്ര​ഭാ​നു ന​ന്പൂ​തി​രി​പ്പാ​ട്, പു​തി​യ വി​ഗ്ര​ഹം നി​ർ​മി​ക്കു​ന്ന ശി​ല്പി ക​ല്ലു​വ​ഴി പ്ര​ദീ​പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ഗ്ര​ഹ​ത്തി​ന്‍റെ അ​ള​വു​ക​ൾ എ​ടു​ത്തു. ഹി​മാ​ല​യ​ത്തി​ൽനി​ന്ന് കൊ​ണ്ടുവ​ന്ന അ​ഞ്ജ​നശി​ല​യി​ൽ നി​ർ​മി​ച്ച വി​ഗ്ര​ഹം 42 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ക​ള​വു പോ​യ​തി​നെത്തു​ട​ർ​ന്നാ​ണ് ഇ​പ്പോ​ൾ ഉ​ള്ള ശ്രീ​കു​രും​ബാ​മ്മ​യു​ടെ വി​ഗ്ര​ഹം പ്ര​തി​ഷ്ഠി​ച്ച​ത്.
79 യ​വം ആ​ണ് ഇ​പ്പോ​ൾ ഉ​ള്ള വി​ഗ്ര​ഹ​ത്തി​ന്‍റെ ഉ​യ​രം. വേ​ഴ​പ്പ​റ​ന്പ് ചി​ത്ര​ഭാ​നു ന​ന്പൂ​തി​രി​പ്പാ​ട് ന​ൽ​കു​ന്ന ക​ണ​ക്കി​ലാണ് വി​ഗ്ര​ഹം നി​ർ​മി​ക്കു​ക. പ്ര​ശ​സ്ത ജ്യോ​തി​ഷി പ​ത്മ​നാ​ഭ ശ​ർ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​റ്റ​രാ​ശി വ​ച്ച് ദേ​വ​ഹി​തം അ​റി​ഞ്ഞ​തി​നുശേ​ഷം ആ​ണ് നി​ർമാ​ണ പ്ര​ക്രി​യ​ക​ൾ ആ​രം​ഭി​ക്കു​ക.
ദേ​വ​സ്വം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ സു​നി​ൽ ക​ർ​ത്ത, ദേ​വ​സ്വം മാ​നേ​ജ​ർ കെ.​വി​നോ​ദ് എ​ന്നി​വ​രു​ടെ സാ​ന്നി​ദ്ധ്യ​ത്തി​ലാണ് വി​ഗ്ര​ഹ​ത്തി​ന്‍റെ അ​ള​വു​ക​ൾ എ​ടു​ത്ത​ത്.

യോ​ഗ ഇ​ൻ​സ്ട്ര​ക്ട​ർ​മാ​രെ ആ​വ​ശ്യ​മു​ണ്ട്
കാ​ടു​കു​റ്റി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി വെ​ൽ​നെ​സ് സെ​ന്‍റ​ർ ആ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി യോ​ഗ ഇ​ൻ​സ്ട്ര​ക്ട​ർ​മാ​രെ നി​യ​മി​ക്കു​ന്നു.
അ​ർ​ഹ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി എ​ട്ടി​ന്ന് രാ​വി​ലെ 10 മ​ണി​ക്ക് കാ​ടു​കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഹാ​ജ​രാ​ക​ണം.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0480 2719900 എ​ന്ന ടെ​ലി​ഫോ​ണ്‍ ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.