മു​ണ്ടൂ​ർ പ​ഴ​യ​ങ്ങാ​ടി​ക്കു സ​മീ​പം ടോ​റ​സും ഇ​ന്നോ​വ​യും കൂ​ട്ടി​യി​ടി​ച്ച് അപകടം
Friday, February 3, 2023 1:00 AM IST
മു​ണ്ടൂ​ർ: തൃ​ശൂ​ർ -കു​ന്നം​കു​ളം റോ​ഡി​ൽ മു​ണ്ടൂ​ർ പ​ഴ​യ​ങ്ങാ​ടി​ക്കു സ​മീ​പം തൃ​ശൂ​ർ ഭാ​ഗ​ത്തു​നി​ന്ന് വ​ന്നി​രു​ന്ന ടോ​റ​സ് ലോ​റി​യും കു​ന്നം​കു​ളം ഭാ​ഗ​ത്ത് നി​ന്ന് വ​ന്നി​രു​ന്ന ഇ​ന്നോ​വ​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം.

ഇ​ന്നലെ ഉ​ച്ച​യ്ക്ക് 2.15 നാ​യിരുന്നു

അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കാ​ർ യാ​ത്രി​ക​ൻ ചാ​വ​ക്കാ​ട് തി​രു​വ​ത്ര സ്വ​ദേ​ശി ക​റു​പ്പം വീ​ട്ടി​ൽ ഇ​ല്ല്യാ​സി(51)​നെ കേ​ച്ചേ​രി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ തൃശൂർ സ​ണ്‍ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​ന്നോ​വ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ടോ​റസി​ന്‍റെ ഒ​രു ഭാ​ഗ​വും ത​ക​ർ​ന്നു. പേ​രാ​മം​ഗ​ലം പൊ​ലീ​സും ഹൈ​വേ പൊ​ലീ​സും തൃ​ശൂ​രി​ൽ നി​ന്നും എ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്നാ​ണു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നു ശേ​ഷ​മാ​ണ് റോഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യ​ത്.

നാ​ലു​വ​രി പാ​ത​യി​ൽ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കു​പ്പി​ക്ക​ഴു​ത്ത് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​ടു​ങ്ങി​യ റോ​ഡി​ലേ​ക്കു ക​യ​റു​ന്ന ഈ ​ഭാ​ഗ​ത്ത് അ​പ​ക​ട​ങ്ങ​ൾ സ്ഥി​രം കാ​ഴ്ച​യാ​ണ്.