കേ​ര​ള അ​ഗ്രോ​ഫു​ഡ് പ്രൊ 2023 ​പ്ര​ദ​ർ​ശ​നം നാ​ളെ മു​ത​ൽ
Friday, February 3, 2023 1:00 AM IST
തൃ​ശൂ​ർ: വ്യ​വ​സാ​യ വാ​ണി​ജ്യ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ള അ​ഗ്രോ​ഫു​ഡ് പ്രൊ 2023 ​നാ​ളെ മു​ത​ൽ ഏ​ഴു​വ​രെ തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ ന​ട​ക്കു​മെ​ന്നു ഒാ​ർ​ഗ​നൈ​സിം​ഗ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഡോ. ​കെ.​എ​സ്. കൃ​പ​കു​മാ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
നൂ​ത​ന ഉ​ത്പ​ന്ന​ങ്ങ​ൾ, 20 കാ​ർ​ഷി​ക ഭ​ക്ഷ്യാ​ധി​ഷ്ഠി​ത മെ​ഷി​ന​റി നി​ർ​മാ​താ​ക്ക​ൾ, 15 സാ​ങ്കേ​തി​ക സ്ഥാ​പ​ന​ങ്ങ​ൾ, നാ​നോ ഗാ​ർ​ഹി​ക സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങി 160 സ്റ്റാ​ളു​ക​ൾ മേ​ള​യി​ൽ ഉ​ണ്ടാ​കും. കു​ടും​ബ​ശ്രീ​യു​ടെ ഫു​ഡ് കോ​ർ​ട്ടും വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​കും. നാ​ലി​നു രാ​വി​ലെ 11ന് ​മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജി.​എ​സ്. പ്ര​കാ​ശ്, കെ. ​ഭ​വ​ദാ​സ​ൻ, ലി​നോ ജോ​ർ​ജ്, കെ.​എ. ജി​ഷ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.