മൂ​ന്നു​പീ​ടി​ക​യി​ൽ ഗ്യാ​സ് അ​ടു​പ്പി​ൽ നി​ന്നു തീ ​പ​ട​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി
Friday, February 3, 2023 1:00 AM IST
മൂ​ന്നു​പീ​ടി​ക: ക​യ്പ​മം​ഗ​ലം മൂ​ന്നു​പീ​ടി​ക​യി​ൽ ഗ്യാ​സ് അ​ടു​പ്പി​ൽ നി​ന്നു തീ ​പ​ട​ർ​ന്ന​തു പ​രി​ഭ്രാ​ന്തി പ​ര​ത്തി.​ മൂ​ന്നു​പീ​ടി​ക പ​ടി​ഞ്ഞാ​റ് കോ-​ഓ​പ്പ​റേ​​റ്റീ​വ് റോ​ഡി​ൽ തേ​വ​ർ​പു​ര​യ്ക്ക​ൽ ശി​വ​രാ​മ​ന്‍റെ വീ​ട്ടി​ലാ​ണ് സം​ഭ​വം.​ ഇ​ന്ന​ലെ വൈ​കീ​ട്ട് നാലോ​ടെ ശി​വ​രാ​മ​ന്‍റെ ഭാ​ര്യ പ്ര​സ​ന്ന ഗ്യാ​സ് അ​ടു​പ്പ് ക​ത്തി​ച്ച​പ്പോ​ഴാ​ണ് തീ ​പ​ട​ർ​ന്നു പി​ടി​ച്ച​ത്.​ പ​രി​ഭ്രാ​ന്തി​യാ​യ വീ​ട്ട​മ്മ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യോ​ടി.​ ശ​ബ്ദം കേ​ട്ടെ​ത്തി​യ അ​യ​ൽ​വാ​സി​ക​ളാ​ണു തീ​യ​ണ​ച്ച​ത്.​ ഗ്യാ​സ് അ​ടു​പ്പ് പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു.​ വ​ല​പ്പാ​ടുനി​ന്ന് ഫ​യ​ർ​ഫോ​ഴ്സും ക​യ്പ​മം​ഗ​ലം പോ​ലീ​സും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.