സൗ​ത്ത് ഇ​ന്ത്യ​ൻ വു​മ​ൺ​സ് ജൂ​ഡോ ലീ​ഗ്, റാ​ങ്കിം​ഗ് ടൂ​ർ​ണ​മെ​ന്‍റ് ഇ​ന്നു​മു​ത​ൽ
Friday, February 3, 2023 1:00 AM IST
തൃ​ശൂ​ർ: ര​ണ്ടാ​മ​തു ഖേ​ലോ ഇ​ന്ത്യ വു​മ​ൺ​സ് ജൂ​ഡോ റാ​ങ്കിം​ഗ് ടൂ​ർ​ണ​മെ​ന്‍റി​നു മു​ന്നോ​ടി​യാ​യു​ള്ള സൗ​ത്ത് ഇ​ന്ത്യ​ൻ മ​ത്സ​ര​ത്തി​നു തൃ​ശൂ​ർ ര​ണ്ടാ​മ​തും വേ​ദി​യാ​കു​ന്നു. ഇ​ന്നു മു​ത​ൽ അ​ഞ്ചു​വ​രെ വി​കെ​എ​ൻ മേ​നോ​ൻ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലാ​ണു മ​ത്സ​ര​ങ്ങ​ളെന്നു ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
കേ​ര​ളം, പോ​ണ്ടി​ച്ചേ​രി, ത​മി​ഴ്നാ​ട്, ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ലു​ങ്കാ​ന, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള 500 ൽ ​അ​ധി​കം പെ​ൺ​കു​ട്ടി​ക​ൾ മാ​റ്റു​ര​യ്ക്കും. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ലു​മാ​യി സ​ഹ​ക​രി​ച്ചാ​ണു മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ലാ​യി ഒ​ന്നും ര​ണ്ടും സ്ഥാ​നം ല​ഭി​ക്കു​ന്ന​വ​ർ ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ലേ​ക്കു യോ​ഗ്യ​ത നേ​ടും.
ഇൗ ​ടൂ​ർ​ണ​മെ​ന്‍റി​ലെ മെ​ഡ​ൽ നേ​ടാ​ത്ത ക​ളി​ക്കാ​രെ​പ്പോ​ലും ക​ണ്ടെ​ത്തി ഉ​ന്ന​ത പ​രി​ശീ​ല​നം ന​ൽ​കു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ സ്പോ​ർ​ട്സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക സം​ഘം എ​ത്തു​മെ​ന്നു ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ കെ.​ആ​ർ. സാം​ബ​ശി​വ​ൻ, ര​ക്ഷാ​ധി​കാ​രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, കെ. ​ജോ​യ് വ​ർ​ഗീ​സ്, സു​രേ​ഷ് ഒ​റ്റാ​ലി, കെ.​സി. ഷൈ​ന​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.