ഭ​ക്തി​ഗാ​ന ആ​ൽ​ബം "അ​വി​ഘ്ന​മ​സ്തു'​ പ്ര​കാ​ശ​നം നാ​ളെ
Friday, February 3, 2023 1:03 AM IST
തൃ​ശൂ​ർ: 27 രാ​ഗ​ങ്ങ​ളി​ൽ ചി​ട്ട​പ്പെ​ടു​ത്തി​യ ഒ​ന്പ​തു ഗ​ണേ​ശ സ്തു​തി​ക​ള​ട​ങ്ങി​യ ഭ​ക്തി​ഗാ​ന ആ​ൽ​ബം "അ​വി​ഘ്ന​മ​സ്തു'​വി​ന്‍റെ പ്ര​കാ​ശ​നം നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​സാ​ഹി​ത്യ അ​ക്കാ​ദ​മി ഹാ​ളി​ൽ ന​ട​ക്കും. സി. ​രാ​മ​ച​ന്ദ്ര​മേ​നോ​ന്‍റെ ര​ച​ന​ക​ൾ​ക്കു ക​രി​ന്പു​ഴ രാ​ധ ടീ​ച്ച​റാ​ണു സം​ഗീ​തം ന​ല്കി​യി​രി​ക്കു​ന്ന​ത്.
സ​മ​ർ​പ്പ​ണ ക​ലാ സാം​സ്കാ​രി​ക വേ​ദി​യും ന​വ​ത​രം​ഗം ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യും ചേ​ർ​ന്നു സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങ് ഡോ. ​പി.​വി. കൃ​ഷ്ണ​ൻ​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.
അ​ഡ്വ. ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പി. ​ചി​ത്ര​ൻ ന​ന്പൂ​തി​രി​പ്പാ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. യു​എ​ഇ വ്യ​വ​സാ​യി​യും നി​ർ​മാ​താ​വു​മാ​യ ഷ​ജി​ൽ​കു​മാ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സി. ​രാ​മ​ച​ന്ദ്ര​മേ​നോ​ൻ, ക​രി​ന്പു​ഴ രാ​ധ, എ​ൻ. രാ​ജ​ഗോ​പാ​ൽ, ഷാ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.