തൃശൂർ: അപകടം സംഭവിച്ചത് അറിഞ്ഞിട്ടും വാഹനം നിർത്താതെ പോകുന്ന ഡ്രൈവർമാർക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ് എടുക്കുന്നതിന് നടപടി ഉണ്ടാകണമെന്ന് ടു വീലർ യൂസേഴ്സ് അസോസിയേഷൻ. അപകടത്തിൽ ഗുരുതര പരിക്കോ മരണമോ സംഭവിച്ചിട്ടും വാഹനം നിറുത്തുന്നതിനോ, അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഹാജരാകുന്നതിനോ തയാറാകാതെ ഡ്രൈവർമാർ സ്ഥലം വിടുന്ന സംഭവങ്ങൾ വർധിച്ചു വരികയാണ്. ഇത്തരം പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്താൽ പോലും കാര്യമായ ശിക്ഷാ നടപടികൾ ഇപ്പോൾ ഉണ്ടാകുന്നില്ല. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ഉണ്ടായെങ്കിൽ മാത്രമേ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുവെന്ന് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം അഭിപ്രായപെട്ടു.
ടു വീലർ യൂസേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായി ജെയിംസ് മുട്ടിക്കൽ തൃശൂർ(ചെയർമാൻ), സോണി കെ. ബേബി പത്തനംതിട്ട(വൈസ് ചെയർമാൻ), ജനറൽ സെക്രട്ടറിമാരായി
ജോസഫ് തോമസ് ആലപ്പുഴ, മുഹമ്മദ് മുബാറക് എറണാകുളം, ജോണി പുല്ലോക്കാരൻ തൃശൂർ, സെക്രട്ടറിമാരായി ടി.കെ. ശ്രീജിത്ത് കണ്ണൂർ, മുരളി ഇളംകുളിയാട്ട് തൃശൂർ, വിനോദ് മേമഠത്തിൽ പത്തനംതിട്ട, ഗോപകുമാർ വി. തൃശൂർ, സി.വി. രംഗനാഥൻ തൃശൂർ, തോമസ് ആന്പക്കാടൻ തൃശൂർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സതീഷ് ചന്ദ്രൻ, സജി ആറ്റത്ര, വിൽസണ് പി. ജോണ്, കെ.സി. കാർത്തികേയൻ, ജോർജ് പല്ലിശേരി, കെ. മോഹൻദാസ്, കെ.കെ. ഷാജഹാൻ, അനിയൻ കൊടകര എന്നിവരെ തെരഞ്ഞെടുത്തു.