ക​ഞ്ചാ​വ് ല​ഹ​രി​യി​ൽ യു​വാ​വി​ന്‍റെ അ​ഴി​ഞ്ഞാ​ട്ടം
Friday, February 3, 2023 1:04 AM IST
അ​ത്താ​ണി: അ​ത്താ​ണി കെ​ൽ​ട്രോ​ണിനു‍ സ​മീ​പം ക​ഞ്ചാ​വ് ല​ഹ​രി​യി​ൽ യു​വാ​വി​ന്‍റെ പ​രാ​ക്ര​മം. ര​ണ്ടു വാ​ഹ​ന​ങ്ങ​ളു​ടെ ചി​ല്ലു​ക​ൾ ത​ല്ലിത്ത​ക​ർ​ത്ത് വ​ടിവാ​ൾവീ​ശി ഭീ​ക​ര​ാന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച യു​വാ​വി​നെ പി​ടി​കൂ​ടാ​ൻ എ​ത്തി​യ പോ​ലീ​സി​നു നേ​രെ​യും യു​വാ​വ് ആക്രമിക്കാൻ ശ്രമിച്ചു.
മു​ള​കു​പൊ​ടി വി​ത​റി വ​ടി​വാ​ൾ വീ​ശി​യാ​ണ് പോ​ലീ​സി​നെ യു​വാ​വ് അ​ക​റ്റി​യ​ത.് തു​ട​ർ​ന്ന് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ യു​വാ​വി​നെ കീ​ഴ്പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച എ​സ്ഐ​യെ ആ​ക്ര​മി​ച്ച് യു​വാ​വ് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.
ഇ​ന്ന​ലെ വൈ​കി​ട്ട് 7‌.30നാണ് സം​ഭ​വം. ഇ​തു​വ​ഴി പോ​യ ര​ണ്ടു ലോ​റി​യു​ടെ ചി​ല്ലു​ക​ളാ​ണ് യു​വാ​വ് ത​ല്ലിത്ത​ക​ർ​ത്ത​ത്. ഇ​തി​നെ ചോ​ദ്യം ചെ​യ്ത​വ​രെ യു​വാ​വ് വ​ടി​വാ​ൾ വീ​ശി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. യു​വാ​വി​നെ​തി​രെ വി​യ്യൂ​ർ, മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. എ​സ്ഐയ്ക്ക് നി​സാ​ര പ​രി​ക്കേ​റ്റു.