ചാ​ല​ക്കു​ടി ഫൊ​റോ​ന തിരുനാളിനു തുടക്കമായി
Saturday, February 4, 2023 1:09 AM IST
ചാ​ല​ക്കു​ടി: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സെ​ബസ്ത്യാനോ​സി​ന്‍റെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് തി​രു​സ്വ​രൂ​പം എ​ഴു​ന്ന​ള്ളി​ച്ചുവ​ച്ചു.
ല​ദീ​ഞ്ഞ്, നോ​വേ​ന വി​ശുദ്ധ കൂ​ർ​ബാ​ന​യ്ക്കും കൊ​ര​ട്ടി സെ​ന്‍റ് മേ​രീ​സ് ലാ​റ്റി​ൻ പ​ള്ളി വി​കാ​രി ഫാ.​ജോ​സ​ഫ് ബി​ജു ത​ട്ടാ​ര ശേ​രി കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്ന് പ​ന്ത​ലി​ലേ​ക്ക് തി​രു​സ്വ​രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു വ​ച്ചു. വി​കാ​രി ഫാ.​ജോ​ളി വ​ട​ക്ക​ൻ, അ​സി​സ്റ്റ​ന്‍റ് വി​കാ​രിമ​ാരാ​യ ഫാ.​ ലിജോ ​മ​ണി​മ​ലക്കു​ന്നേ​ൽ, ഫാ. ​ഓ​സ്റ്റി​ൻ പാ​റ​യ്ക്ക​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ന്നു രാ​വി​ലെ 7.15ന് ​വി​ശൂ​ദ്ധ കൂ​ർബാ​ന​യ്ക്കു ശേ​ഷം യ​ണി​റ്റു​ക​ളി​ലേ​ക്ക് അ​ന്പെ​ഴു​ന്ന​ള്ളി​പ്പ്. രാ​ത്രി പത്തിന് ​അ​ന്പെ​ഴു​ന്നെ​ള്ളി​പ്പു​ക​ൾ പ​ള്ളി​യി​ൽ സ​മാ​പി​ക്കും.
ഞാ​യ​റാ​ഴ്ച രാ​വി​ലെ 10 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടുകു​ർ​ബാ​ന​യ്ക്ക് ഫാ.​ ഷാ​ജി തുന്പേചി​റ​യി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജോ​യി നെ​ല്ലി​ശേ​രി സ​ന്ദേ​ശം ന​ല്കും. വൈ​കി​ട്ട് നാലിന് ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, വ​ർ​ണമ​ഴ. തി​ങ്ക​ളാ​ഴ്ച​യാ​ണ് ടൗ​ണ്‍ അ​ന്പ്.