പു​ത്തൂ​ർ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ന് ബ​ജ​റ്റി​ൽ ആ​റു കോ​ടി
Saturday, February 4, 2023 1:11 AM IST
പു​ത്തൂ​ർ: ബ​ജ​റ്റി​ൽ പു​ത്തൂ​ർ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ന് ആ​റു കോ​ടി രൂ​പ കൂ​ടി വ​ക​യി​രു​ത്തി. ഇ​തോ​ടെ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ന്‍റെ നി​ർ​മാ​ണം വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി ഈ ​വ​ർ​ഷം ത​ന്നെ തു​റ​ന്നു കൊ​ടു​ക്കാ​നാ​കും. സ​ർ​ക്കാ​ർ നേ​ര​ത്തെ അ​നു​വ​ദി​ച്ച 269.75 കോ​ടി​ക്ക് പു​റ​മേ​യാ​ണ് ആ​റ് കോ​ടി ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യ​ത്. ഇ​തി​ൽ 160 കോ​ടി രൂ​പ ഇ​തു​വ​രെ ചെ​ല​വാ​ക്കാ​യി​രു​ന്നു.
2019 ൽ ​ആ​ണ് കി​ഫ്ബി ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്. ഒ​ന്ന്, ര​ണ്ട് ഘ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. മൂ​ന്നാം ഘ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. 75 കൂ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ത്തി​യാ​യി. പാ​ർ​ക്കി​നു​ള്ളി​ലെ റോ​ഡി​ന്‍റെ ടാ​റി​ട​ൽ തു​ട​ങ്ങി. 500 കെ​വി സ​ബ് സ്റ്റേ​ഷ​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തി​യാ​യി.
ഏ​പ്രി​ൽ മു​ത​ൽ മൃ​ഗ​ങ്ങ​ളെ കൊ​ണ്ടു​വ​രാ​നാ​ണ് നീ​ക്കം. ഇ​തി​ന്‍റെ തു​ട​ക്ക​മാ​യി തൃ​ശൂ​ർ മൃ​ഗ​ശാ​ല​യി​ലെ മൃ​ഗ​ങ്ങ​ളെ മാ​റ്റും. സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ൽ നി​യ​മി​ച്ച ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ആ​ദ്യ​ഘ​ട്ട പ​രി​ശി​ല​നം പൂ​ർ​ത്തി​യാ​യി. 15 അ​നി​മ​ൽ കീ​പ്പ​ർ​മാ​ർ​ക്കും കു​റേ​റ്റ​ർ​മാ​ർ​ക്കു​മു​ള്ള പ​രി​ശീ​ല​ന​മാ​ണ് പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്ന​ത്.