തൃ​ശൂ​രി​ന്‍റെ മേ​രി കോ​മി​ന് ആ​ദ​ര​മേ​കി കാ​ൽ​പ​ന്തു​ക​ളി​യു​ടെ രാ​ജ​കു​മാ​ര​ൻ
Saturday, February 4, 2023 1:14 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: അ​ങ്ക​ത്ത​ട്ടി​ൽ ഇ​ടി​യു​ടെ പൊ​ടി​പൂ​രം തീ​ർ​ക്കു​ന്ന തൃ​ശൂ​രി​ന്‍റെ മേ​രി കോ​മി​ന് ആ​ദ​ര​മേ​കാ​ൻ ഗോ​ൾ​മ​ഴ​യു​ടെ വ​സ​ന്തം തീ​ർ​ക്കു​ന്ന കാ​ൽ​പ​ന്തു​ക​ളി​യു​ടെ രാ​ജ​കു​മാ​ര​നും. സം​സ്ഥാ​ന സ്കൂ​ൾ ബോ​ക്സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണം നേ​ടി​യ അ​ഞ്ചേ​രി കോ​ഴി​മ​ഠ​ത്തി​ൽ ര​മേ​ഷി​ന്‍റെ മ​ക​ൾ ല​ക്ഷ്മി​യെ ഫു​ട്ബോ​ൾ താ​രം എെ.​എം. വി​ജ​യ​ൻ വീ​ട്ടി​ലെ​ത്തി​യാ​ണ് അ​ഭി​ന​ന്ദി​ച്ച​ത്. തൃ​ശൂ​ർ ടൗ​ണി​ൽ ഫാ​ൻ​സി​ക​ട ന​ട​ത്തു​ക​യാ​ണ് പി​താ​വ് ര​മേ​ഷ്.

ബോ​ക്സിം​ഗി​ൽ തു​ട​ർ​ച്ച​യാ​യി നേ​ട്ട​ങ്ങ​ൾ കൊ​യ്യു​ന്ന ല​ക്ഷ്മി തൃ​ശൂ​രി​ന്‍റെ അ​ഭി​മാ​ന​താ​ര​മാ​യി മാ​റു​ക​യാ​ണ്. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ കോ​ഴി​ക്കോ​ട്ടു ന​ട​ന്ന സം​സ്ഥാ​ന അ​മേ​ച്വ​ർ കാ​യി​ക​മേ​ള​യി​ലും സ്വ​ർ​ണം നേ​ടി​യി​രു​ന്നു. ദേ​ശീ​യ ഗെ​യിം​സി​ലും കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചു പ​ങ്കെ​ടു​ത്തു. ചി​ത്ര​കാ​രി​കൂ​ടി​യാ​ണ് ല​ക്ഷ്മി. തൃ​ശൂ​ർ മാ​ർ​തോ​മ എ​ച്ച്എ​സ്എ​സി​ലെ പ്ല​സ്‌​വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​ണ്. ല​ക്ഷ്മി​യു​ടെ അ​ധ്യാ​പ​ക​ർ, സ​ഹ​പാ​ഠി​ക​ൾ, സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ.​എം. രാ​ധാ​കൃ​ഷ്ണ​ൻ, ഏ​ഷ്യാ​നെ​റ്റ് കോ​മ​ഡി സ്റ്റാ​ർ ഫെ​യിം സു​ധീ​ഷ് അ​ഞ്ചേ​രി, കെ.​സി. വി​നോ​ദ്, ടി.​വി. ക​ണ്ണ​ൻ എ​ന്നി​വ​രും എെ.​എം. വി​ജ​യ​നോ​ടൊ​പ്പം വീ​ട്ടി​ൽ എ​ത്തി​യി​രു​ന്നു.

വീ​ണ​യാ​ണു ല​ക്ഷ്മി​യു​ടെ അ​മ്മ. ദേ​വ, ശ്രീ​പാ​ർ​വ​തി, മാ​ധ​വ് മ​ഹേ​ശ്വ​ർ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.