താ​യം​കു​ള​ങ്ങ​ര ക്ഷേ​ത്രം തൈ​പ്പൂ​യ മ​ഹോ​ത്സ​വ​ത്തി​നൊ​രു​ങ്ങി
Saturday, February 4, 2023 1:14 AM IST
ചേ​ർ​പ്പ്: താ​യം​കു​ള​ങ്ങ​ര ശ്രീ ​സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്രം തൈ​പ്പൂ​യ മ​ഹോ​ത്സ​വ​ത്തി​നൊ​രു​ങ്ങി. തൈ​പ്പൂ​യ ദി​വ​സ​മാ​യ നാ​ളെ പു​ല​ർ​ച്ചെ മൂ​ന്നി​നു ഗ​ണ​പ​തി ഹോ​മം, ഉ​ഷപ്പൂ​ജ എ​ന്നി​വ​യ്ക്കു​ശേ​ഷം അ​ഞ്ചു​മു​ത​ൽ ഉ​ച്ച​തി​രി​ഞ്ഞ് ര​ണ്ടു​വ​രെ ത​ന്ത്രി പ​ടി​ഞ്ഞാ​റേ​ട​ത്ത് വി​ഷ്ണു ഭ​ട്ട​തി​രി​പ്പാ​ടി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ പാ​ൽ, പ​ഞ്ചാ​മൃ​തം, പ​നി​നീ​ർ, ഇ​ള​നീ​ർ, തേ​ൻ, എ​ണ്ണ, നെ​യ്യ്, കു​ങ്കു​മം, ഭ​സ്മം അ​ഭി​ഷേ​ക​ങ്ങ​ൾ ന​ട​ക്കും. തു​ട​ർ​ന്ന് താ​യം​കു​ള​ങ്ങ​ര കാ​വ​ടി​സം​ഘം, ചേ​ർ​പ്പ് ബാ​ല​സം​ഘം, പെ​രു​ന്പി​ള്ളി​ശേ​രി കാ​വ​ടി​സ​മാ​ജം, ഉൗ​ര​കം ശ്രീ​നാ​രാ​യ​ണ കാ​വ​ടി​സ​മാ​ജം, ചേ​ർ​പ്പ് കാ​വ​ടി​സ​മാ​ജ​ങ്ങ​ളു​ടെ കാ​വ​ടി​യാ​ട്ടം ഉ​ണ്ടാ യി​രി​ക്കും. എ​ഴു​ന്ന​ള്ളി​പ്പ്, പെ​രു​വ​നം സ​തീ​ശ​ൻ​മാ​രാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ച​വാ​ദ്യം, പെ​രു​വ​നം കു​ട്ടന്മാ​രാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ഞ്ചാ​രി​മേ​ള​വും ഉ​ണ്ടാ​കും. കേ​ന്ദ്ര​സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​വാ​ർ​ഡ് ല​ഭി​ച്ച പെ​രു​വ​നം കു​ട്ട​ൻ​മാ​രാ​രെ ആ​ദ​രി​ക്കും. ഇ​ന്ന് രാ​ത്രി ക്ഷേ​ത്ര​ന​ട​യി​ൽ താ​യം​കു​ള​ങ്ങ​ര കാ​വ​ടി​സ​മാ​ജം, ചേ​ർ​പ്പ് ബാ​ല​സം​ഘം കാ​വ​ടി​സ​മാ​ജ​ങ്ങ​ളു​ടെ ഭ​സ്മ കാ​വ​ടി​യാ​ട്ടം ഉ​ണ്ടാ​കും.