ചി​റ​ങ്ങ​ര​യി​ലെ ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ളം: നി​ർ​മാ​ണ​പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ എംഎ​ൽ​എയും ഉ​ദ്യോ​ഗ​സ്ഥ​രു​മെ​ത്തി
Sunday, February 5, 2023 1:06 AM IST
കൊ​ര​ട്ടി: ചി​റ​ങ്ങ​ര​യി​ൽ നി​ർ​മാ​ണം ന​ട​ക്കു​ന്ന ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള​ത്തി​ന്‍റെ നി​ർ​മാ​ണ പു​രോ​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എംഎ​ൽഎയു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ സം​ഘ​മെ​ത്തി.
മെ​യ് 31ന​കം കെ​ട്ടി​ട​ത്തി​ന്‍റെ സ്ട്ര​ക​ച്ച​റ​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നു ക​രാ​ർ ക​ന്പ​നി ഉ​റ​പ്പ് ന​ൽ​കി​യ​താ​യി എംഎ​ൽഎ പ​റ​ഞ്ഞു.
കി​ഫ്ബി​യു​ടെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ 10.76 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് മൂ​ന്നു നി​ല​ക​ളി​ലാ​യി 3696.37 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണത്തി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി ഇ​ട​ത്താ​വ​ളം നി​ർ​മി​ക്കു​ന്ന​ത്.
വി​ശ്ര​മ​കേ​ന്ദ്രം, അ​ന്ന​ദാ​ന മ​ണ്ഡ​പം, പാ​ച​ക​ശാ​ല, ഓ​ഡി​റ്റോ​റി​യം, സ്ത്രീ​ക​ൾ​ക്കും പു​രു​ഷ·ാ​ർ​ക്കും പ്ര​ത്യേ​കം ഡോ​ർ​മി​റ്റ​റി, ഭി​ന്ന​ശേ​ഷി​കാ​ർ​ക്കും മു​തി​ർ​ന്ന പൗ​രന്മാ​ർ​ക്കും പ്ര​ത്യേ​കം സൗ​ക​ര്യ​ങ്ങ​ൾ, ആ​ധു​നി​ക രീ​തി​യി​ലു​ള്ള ശു​ചി മു​റി​ക​ൾ, ലോ​ക്ക​ർ റൂം, ​ലി​ഫ്റ്റ്, വാ​ഹ​ന പാ​ർ​ക്കിം​ഗ് സൗ​ക​ര്യം തു​ട​ങ്ങി​യ​വ​യാ​ണ് ഇ​ട​ത്താ​വ​ള​ത്തി​ൽ ഒ​രു​ക്കു​ക.
നാ​ഷ​ണ​ൽ ബി​ൽ​ഡിം​ഗ് ക​ണ്‍​സ്ട്ര​ക്ഷ​ൻ​സ് കോ​ർ​പ്പ​റേ​ഷ​നാ​ണ് നി​ർ​മാ​ണ ചു​മ​ത​ല. അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ഡോ.​ എം.​കെ.​ സു​ദ​ർ​ശ​ന​ൻ, തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ചീ​ഫ് എ​ൻ​ജി​നീ​യ​ർ ആ​ർ.​ അ​ജി​ത്കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ലീ​ല സു​ബ്ര​മ​ണ്യ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം വ​ർ​ഗീ​സ് പ​യ്യ​പ്പി​ള്ളി, കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ കെ.​കെ. മ​നോ​ജ്, എ​ൻബിസിസി പ്ര​തി​നി​ധി സ​ന്തോ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.