ക്രി​മ​റ്റോ​റി​യ​ത്തി​ന് ചു​റ്റും കാ​ടു ക​യ​റി;​ ക​ട്ട വി​രി​ക്കാ​ൻ വൃ​ത്തി​യാ​ക്കി തു​ട​ങ്ങി
Sunday, February 5, 2023 1:06 AM IST
മേ​ലൂ​ർ:​ ക്രി​മ​റ്റോ​റി​യ​ം കാ​ട് ക​യ​റിയതിനെ തുടർന്ന് ക​ട്ട വി​രി​ക്കാ​ൻ വൃ​ത്തി​യാ​ക്കൽ ആരംഭിച്ചു.​കു​ന്ന​പ്പി​ള്ളി ക്രി​മ​റ്റോ​റി​യ​ത്തി​ന്‍റെ കോ​ന്പൗ​ണ്ടി​ലാ​ണ് വ​ലി​യ തോ​തി​ൽ കാ​ട് ക​യ​റി കി​ട​ന്നി​രു​ന്ന​ത്.​
മൃ​ത​ദേ​ഹ​ങ്ങ​ൾ ദ​ഹി​പ്പി​ക്കാ​ൻ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്നാ​യി നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഇ​വി​ടെ​യെ​ത്താ​റു​ള്ള​ത്.​ ചു​റ്റു​മ​തി​ൽ ഉ​ണ്ടെ​ങ്കി​ലും ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ സാ​ന്നി​ധ്യം ആ​ശ​ങ്ക​ക്ക് വ​ഴി വ​യ്ക്കു​ന്നു​ണ്ട്.​ മൃ​ത​ദേ​ഹ​ങ്ങ​ളോ​ട് ആ​ദ​ര​വ് കാ​ണി​ക്ക​ണ​മെ​ന്നും ക്രി​മ​റ്റോ​റി​യ​ത്തി​ന്‍റെ ചു​റ്റും പൂ​ച്ചെ​ടി​ക​ളും ​ണ​ൽ മ​ര​ങ്ങ​ളും ഇ​രി​പ്പി​ട​വും കൂ​ടാ​തെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യ​ണ​മെ​ന്നും സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്ക് വ​രു​ന്ന​വ​ർ പ​റ​ഞ്ഞു.​
ക​ട്ട വി​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ പ​രി​സ​രം വൃ​ത്തി​യാ​ക്ക​ൽ ആ​രം​ഭി​ച്ചു.​ ഈ മാ​സം മു​ത​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.