ദേ​വാ​ല​യ​ങ്ങ​ളി​ൽ തി​രു​നാ​ൾ ആ​ഘോ​ഷം
Sunday, February 5, 2023 1:07 AM IST
പു​തു​ക്കാ​ട്: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് കൂ​ടു​തു​റ​ക്ക​ൽ ശു​ശ്രൂ​ഷ​യ്ക്ക് ന​വ വൈ​ദി​ക​ൻ ഫാ. ​സെ​ബി​ൻ ചോ​നാ​ട​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. വി​കാ​രി ഫാ. ​ബെ​ൻ​വി​ൻ ത​ട്ടി​ൽ, ഫാ. ​സീ​ജ​ൻ ച​ക്കാ​ല​ക്ക​ൽ എ​ന്നി​വ​ർ സ​ഹ കാ​ർ​മി​ക​രാ​യി​രു​ന്നു. ട്ര​സ്റ്റി​മാ​രാ​യ ജോ​ണ്‍​സ​ണ്‍ പു​ള​ക്ക​ൻ, ആ​ന്‍റി കു​ന്നി​ക്കു​രു, സി.​കെ. ജോ​സ​ഫ്, ജെ​യ്സ​ണ്‍ തെ​ക്കും​പു​റം, സെ​ക്ര​ട്ട​റി പോ​ൾ​സ​ണ്‍ മു​ള്ള​ക്ക​ര, ക​ണ്‍​വീ​ന​ർ​മാ​രാ​യ സ​ണ്ണി ത​യ്യാ​ല​ക്ക​ൽ, റോ​ബ​സ് പ​റ​പ്പു​ള്ളി, യോ​ഹ​ന്നാ​ൻ കു​പ്പ​യി​ൽ, ഗ്ലാ​ൻ​സ​ൻ ചൂ​ണ്ട​ക്കാ​ട്ടി​ൽ, ജോ​ഷി പൊ​ന്തോ​ക്ക​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വൈ​കീ​ട്ട് അ​ഞ്ചി​ന് ന​ട​ന്ന ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ. ​ഗ്ലാ​ഡ്രി​ൻ വ​ട്ട​ക്കു​ഴി കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
തി​രു​നാ​ൾ ദി​ന​മാ​യ ഇന്ന് രാ​വി​ലെ 10.30ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജി​മ്മി എ​ട​ക്കു​ള​ത്തൂ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ഡൊ​മ​നി​ക്ക് ത​ല​ക്കോ​ട​ൻ സ​ന്ദേ​ശം ന​ൽ​കും. വൈ​കീ​ട്ട് നാ​ലി​ന്് ഫാ. ​ആ​ന്‍റ​ണി അ​മ്മു​ത്ത​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യും തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​വും വൈ​കീ​ട്ട് സ​മാ​പി​ക്കും. തു​ട​ർ​ന്ന് വ​ർ​ണ​കാ​ഴ്ച. നാളെ രാ​വി​ലെ ഏ​ഴി​ന് മ​രി​ച്ച​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള റാ​സ കു​ർ​ബാ​ന​യും ഉ​ണ്ടാ​യി​രി​ക്കു​ം.
വ​ര​ന്ത​ര​പ്പി​ള്ളി: പ​ള്ളി​ക്കു​ന്ന് അ​സം​പ്ഷ​ൻ ദൈ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ അ​ന്പു തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. തി​രു​നാ​ളി​നോ​ടു​ബ​ന്ധി​ച്ച് ന​ട​ത്തി​യ വി​ളം​ബ​ര റാ​ലി​യി​ൽ നി​ന്ന് സ​മാ​ഹ​രി​ച്ച തു​ക ഇ​ട​വ​ക​യി​ലെ ഭ​വ​ന​ര​ഹി​ത​രാ​വ​യ​വ​ർ​ക്ക് വീ​ട് നി​ർ​മി​ക്കു​ന്ന​തി​ന് ആ​ന്‍റ​ണി മ​ഞ്ഞ​ളി സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ സ്ഥ​ല​ത്ത് കാ​രു​ണ്യ ഭ​വ​നം നി​ർ​മി​ച്ച് ന​ൽ​കു​ന്ന​തി​നാ​യി മാ​റ്റി​വ​ച്ചു​കൊ​ണ്ട് കാ​രു​ണ്യ​ത്തി​ന്‍റെ സ​ന്ദേ​ശ​വു​മാ​യി​ട്ടാ​ണ് തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​നു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജോ​സ് ത​ത്ര​ത്തി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്ന് രൂ​പം എ​ഴു​ന്നെ​ള്ളി​ച്ചു​വ​യ്ക്ക​ലും വീ​ടു​ക​ളി​ലേ​ക്ക് അ​ന്പ് എ​ഴു​ന്നെ​ള്ളി​പ്പും വൈ​കി​ട്ട് അ​ന്പ് സ​മാ​പ​ന​വും ന​ട​ന്നു. തി​രു​നാ​ൾ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​റി​നും, 7.15നും 3.30​നും വി​ശു​ദ്ധ കു​ർ​ബാ​ന. 10.30നു​ള്ള ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്​ക്ക് സി​റോ മ​ല​ബാ​ർ കൂ​രി​യ ബി​ഷ​പ്പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പു​ര​യ്ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഉ​ച്ച​തി​രി​ഞ്ഞ് നാ​ലി​ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം വൈ​കി​ട്ട് ഏ​ഴി​ന് പ​ള്ളി​യി​ൽ സ​മാ​പ​നം തു​ട​ർ​ന്ന് വ​ർ​ണ​കാ​ഴ്ച്ച എ​ന്നി​വ ന​ട​ക്കും. നാളെ രാ​വി​ലെ ആ​റി​ന് മ​രി​ച്ച​വ​ർ​ക്കു​ള്ള റാ​സ കു​ർ​ബാ​ന, ഒ​പ്പീ​സ്, രാ​വി​ലെ പ​ത്തി​ന് ഇ​ട​വ​ക​യി​ലെ പ്ര​വാ​സി​ക​ളു​ടെ സം​ഗ​മം തൃ​ശൂ​ർ അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നി​ന്് വ​ട​ന്തോ​ൾ ഭാ​ഗ​ത്തു​നി​ന്ന് ടൗ​ണ്‍ അ​ന്പ് ആ​രം​ഭി​ച്ച് ആ​റു​മു​ത​ൽ പ​ള്ളി​യി​ൽ കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ബാ​ൻ​ഡ് സെ​റ്റ് ടീ​മു​ക​ളാ​യ പ​ള്ളി​ക്കു​ന്നി​ലെ സെ​ന്‍റ് മേ​രി​സ്, എ​യ്ഞ്ച​ൽ വോ​യ്സ് ടീ​മു​ക​ൾ ന​യി​ക്കു​ന്ന ബാ​ൻ​ഡ് വാ​ദ്യം. തു​ട​ർ​ന്ന് കൊ​ച്ചി​ൻ ക​ലാ​ഭ​വ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള​. വി​കാ​രി ഫാ. ​ജി​യോ ക​ട​വി, സ​ഹ​വി​കാ​രി ഫാ. ​ജോ​ണ്‍ പേ​രാ​മം​ഗ​ലം, മ​ദ​ർ സു​പ്പീ​രി​യ​ർ സി. ​ആ​ശ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ടോ​ണി ത​ളി​യ​പ​റ​ന്പി​ൽ, കൈ​കാ​ര​ൻ​മാ​രാ​യ ജി​ജോ​ണ്‍ കോ​ക്കാ​ട​ൻ, ഡെ​ന്നി പി​ണ്ടി​യാ​ൻ, പോ​ൾ​സ​ണ്‍ തോ​ട്ടി​യാ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.
തൊ​യ​ക്കാ​വ്: തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സെ​ബ സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. തി​രു​നാ​ൾ ദി​വ​സ​മാ​യ ഇ​ന്ന് ഞാ​യ​ർ രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ഗാ​ന പൂ​ജ​യ്ക്ക് ഫാ. ​ബി​ജു ജോ​ണ്‍ പാ​ണേ​ങ്ങാ​ട​ൻ കാ​ർ​മി​ക​നാ​കും. ഫാ. ​ജോ​സ് അ​ല​ക്സ് വ​ള​വ​നാ​ട്ട് വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. വി​വി​ധ കു​ടും​ബ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​ള്ള അ​ന്പ് എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ രാ​ത്രി 10.25ന് ​ദേ​വാ​ല​യ​ത്തി​ലെ​ത്തി സ​മാ​പി​ക്കും. വി​കാ​രി ഫാ. ​ജി​ന്‌റോ പെ​രെ​പ്പാ​ട​ൻ തി​രു​നാ​ൾ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.
പാ​ല​ക്ക​ൽ: സെ​ന്‍റ് മാ​ത്യൂ​സ് ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ സെ​ബാ​സ്റ്റ്യ​നോ​സി​ന്‍റെ തി​രു​നാ​ൾ ആ​രം​ഭി​ച്ചു. തി​രു​നാ​ളി​ന് മു​ന്നോ​ടി​യാ​യി വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് വി​ശു​ദ്ധ കു​ർ​ബാ​ന​ക്കു​ശേ​ഷം പ്ര​സു​ദേ​ന്തി​മാ​രു​ടെ വാ​ഴ്ച​യും തു​ട​ർ​ന്ന് ദീ​പാ​ല​ങ്കാ​ര സ്വി​ച്ചോ​ണ്‍ ക​ർ​മ​വും ന​ട​ന്നു. ഇ​ന്ന് കാ​ല​ത്ത് 6.30ന്‍റെ കു​ർ​ബാ​ന​ക്കു​ശേ​ഷം രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു​വ​ച്ച് വി​വി​ധ യൂ​ണി​റ്റു​ക​ളി​ലേ​ക്കു​ള്ള അ​ന്പു വെ​ഞ്ച​രി​ച്ചു ന​ൽ​കും. 220 ക​ലാ​കാ​രന്മാ​ർ അ​ണി​നി​ര​ക്കു​ന്ന മെ​ഗാ ബാ​ൻ​ഡ് മേ​ളം. ഇന്നു കാ​ല​ത്ത് ആ​റി​നും പ​ത്തി​നും വൈ​കി​ട്ട് മൂ​ന്നി​നും വി​ശു​ദ്ധ കു​ർ​ബാ​ന. തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​അ​ഭി​ലാ​ഷ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.