ചാ​ല​ക്കു​ടി ഫൊ​റോ​ന പള്ളി തി​രു​നാ​ൾ ഭ​ക്തിസാ​ന്ദ്ര​ം
Monday, February 6, 2023 1:18 AM IST
ചാ​ല​ക്കു​ടി: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സെ​ബസ്ത്യ​ാനോ​സി​ന്‍റെ തി​രു​നാ​ൾ ഭ​ക്തിസാ​ന്ദ്ര​മാ​യി. തി​രു​നാ​ളി​ന് വ​ൻ ഭ​ക്ത​ജ​നത്തിര​ക്കാ​ണ് അനുഭവപ്പെട്ടത്. വി​ശു​ദ്ധന്‍റെ തി​രു​സ്വ​രൂപ​ത്തി​നു മു​ന്നിൽ അ​ന്പെ​ടു​ത്തുവ​ച്ച് പ്രാ​ർ​ഥിക്കാ​ൻ ജാ​തി-മത ഭേ​ദ​മ​ന്യേ ആ​യി​ര​ങ്ങ​ളാ​ണ് എ​ത്തികൊ​ണ്ടി​രി​ക്കു​ന്ന​ത്.
ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു കുർബാ​ന​യ്ക്ക് ച​ങ്ങ​നാ​ശേ​രി സെ​ഹിയോ​ണ്‍ ധ്യാ​നകേ​ന്ദ്ര​ത്തി​ലെ ഫാ.​ ഷാ​ജി തു​ന്പേചി​റ​യി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. റ​വ.​ഡോ.​ജോ​യി നെ​ല്ലി​ശേ​രി സ​ന്ദേ​ശം ന​ൽ​കി. വൈ​കി​ട്ട് ന​ട​ന്ന തി​രു​നാ​ൾ പ്ര​ദ​ക്ഷ​ിണ​ത്തി​ൽ വ​ൻ ജ​നാ​വ​ലി പ​ങ്കെ​ടു​ത്തു. 101 പൊ​ൻ കു​രി​ശു​ക​ളും നൂ​റു ക​ണ​ക്കി​ന് പ​ട്ടു​കുടക​ളും അ​ണി​നി​ര​ന്നു​ള്ള പ്ര​ദ​ക്ഷ​ിണം നാ​ല് അ​ങ്ങാ​ടി​ക​ളും ചു​റ്റി പ​ള്ളി​യി​ൽ സ​മാ​പി​ച്ചു. വി​കാ​രി ഫാ.​ജോ​ളി വ​ട​ക്ക​ൻ , സ​ഹ വി​കാ​രി​മാ​ര​യ ഫാ.​ ലിജൊ ​മ​ണി​മ​ലക്കു​ന്നേ​ൽ, ഫാ. ​ഓ​സ്റ്റി​ൻ പാ​റ​യ്ക്ക​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ അ​ബ്രാ​ഹം മേ​നാ​ച്ചേ​രി, വ​ർഗീ​സ് തേ​നം കൂ​ട​ത്ത്, പോ​ൾ ഈയ​ന്നൻ, ബാ​ബു എ​ടാ​ട്ടു​കു​റ്റി​യി​ൽ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ത​ങ്ക​ച്ച​ൻ ക​ട്ട​ക്ക​യം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഇ​ട​വ​ക​യി​ലെ വൈ​ദി​ക​ർ അ​ർ​പ്പി​ച്ച ദി​വ്യ​ബ​ലി​ക്കു ശേ​ഷം വ​ർ​ണമ​ഴ​യും ഉ​ണ്ടാ​യി​രു​ന്നു.
ഇ​ന്നു രാ​വി​ലെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ലേ​ക്കും, ടൗ​ണ്‍ അ​ന്പ് ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും അ​ന്പെ​ഴു​ന്ന​ള്ളി​ക്കും. രാ​ത്രി 7.30 ന് ​വെ​ള്ളി​ക്കു​ളം ജം​ഗ്ഷ​നി​ൽ മ​ത സൗ​ഹാ​ർ​ദ സ​മ്മേ​ള​ന​ത്തി​നു ശേ​ഷം ടൗ​ണ്‍ അ​ന്പ് പ്ര​ദ​ക്ഷി​ണം ആ​രം​ഭി​ക്കും. ന​യ​ന മ​നോ​ഹ​ര​മാ​യ ര​ഥ​ത്തി​ൽ വി​ശു​ദ്ധ. സെ​ബസ്ത്യാ​നോ​സി​ന്‍റെ തി​രു​സ്വ​രൂ​പം എ​ഴു​ന്നള്ളി​ച്ചു കൊ​ണ്ടു​ള്ള പ്ര​ദ​ക്ഷി​ണം രാ​ത്രി 11.30ന് ​പ​ള്ളി​യി​ൽ സ​മാ​പി​ക്കും. ഇ​തി​നു മു​ന്പായി വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു അ​ന്പ് പ്ര​ദ​ക്ഷി​ണങ്ങ​ൾ പ​ള്ളിയി​ൽ എ​ത്തി​ച്ചേ​രും. തു​ട​ർ​ന്ന് വ​ർണമ​ഴ ഉ​ണ്ടാ​യി​രി​ക്കും.
ടൗ​ണി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​വി​ധ സം​ഘ​ട​ന​ക​ൾ ഒ​രു​ക്കി​യ എ​ക്സി​ബി​ഷ​നു​ക​ൾ കാ​ണാ​ൻ വ​ലി​യ ജ​ന തി​ര​ക്കാ​ണ്. ഇ​ന്ന് തി​രു​നാ​ൾ സ​മാ​പി​ക്കും.
ഫെ​ബ്രു​വ​രി 12ന് ​എ​ട്ടാ​മി​ടം ആഘോ​ഷി​ക്കും.