ഗു​ണ്ട​ക​ളു​ടെ വാ​സ​സ്ഥ​ല​ത്ത് റെ​യ്ഡ്: 127 പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു
Monday, February 6, 2023 1:18 AM IST
തൃ​ശൂ​ർ: ഗു​ണ്ടാ​പ​ശ്ചാ​ത്ത​ല​മു​ള്ള​വ​രു​ടെ വാ​സസ്ഥ​ല​ങ്ങ​ളി​ലും മ​റ്റു കേ​ന്ദ്ര​ങ്ങ​ളി​ലും വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി സി​റ്റി പോ​ലീ​സ്. ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​ർ താ​മ​സി​ക്കു​ന്ന 221 കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി 127 പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.
മു​ൻ​കാ​ല​ങ്ങ​ളി​ൽ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ ഗു​ണ്ടാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​വ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ കെ​ഡി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ, ക്ര​മ​സ​മാ​ധാ​ന ലം​ഘം​നം സൃ​ഷ്ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​വ​ർ തു​ട​ങ്ങി​യ​വ​രു​ടെ താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും, മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​ക്കാ​രും ഗു​ണ്ട​ക​ളും ത​ന്പ​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ത്.
തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​ങ്കി​ത് അ​ശോ​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. നാ​ലി​നു രാ​ത്രി ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന പു​ല​ർ​ച്ചെ​വ​രെ​യും തു​ട​ർ​ന്നു.
വി​വി​ധ ക്രി​മി​ന​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട 10 പേ​രെ​യും കോ​ട​തി​യി​ൽ നി​ന്നും ജാ​മ്യ​മെ​ടു​ത്ത് മു​ങ്ങി ന​ട​ന്നി​രു​ന്ന 48 വാ​റ​ണ്ട് പ്ര​തി​ക​ളെയും റെ​യ്ഡി​ൽ പി​ടി​കൂ​ടി. തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ലെ 20 പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി ന​ട​ത്തി​യ റെ​യ്ഡി​ന് അ​താ​ത് സ്റ്റേ​ഷ​ൻ ഹൌ​സ് ഓ​ഫീ​സ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്പോ​ൾ സ്ഥ​ല​ത്തി​ല്ലാ​തി​രു​ന്ന ഗു​ണ്ട​ക​ളു​ടെ ന​ട​പ്പാ​വ​സ്ഥ വി​ശ​ദ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​മെ​ന്നും ക്ര​മ​സ​മാ​ധാ​ന ലം​ഘ​നം സൃ​ഷ്ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്നും തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.