പെ​രു​ന്ത​ട്ട ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം
Monday, February 6, 2023 1:22 AM IST
ഗു​രു​വാ​യൂ​ർ: പെ​രു​ന്ത​ട്ട ശി​വ​ക്ഷേ​ത്ര​ത്തി​ൽ മ​ഹാ​രു​ദ്ര​യ​ജ്ഞം നാ​ലു ദി​നം പി​ന്നി​ട്ടു. രു​ദ്ര​യ​ജ്ഞ മ​ണ്ഡ​പ​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം ന​ട​ത്തി.​ത​ന്ത്രി ചേ​ന്നാ​സ് ദി​നേ​ശ​ൻ ന​ന്പൂ​തി​രി​പ്പാ​ടാ​യി​രു​ന്നു മു​ഖ്യ​കാ​ർ​മി​ക​ൻ. മൃ​ത്യു​ഞ്ജ​യം നൂ​റു​ക​ണ​ക്കി​ന് ഭ​ക്ത​ർ ശീ​ട്ടാ​ക്കി​യി​രു​ന്നു.
ശ​നി​യാ​ഴ്ച രാ​വി​ലെ അ​ഭി​ഷേ​കം തൊ​ഴാ​നും ഉ​ച്ച​യ്ക്ക് പ്ര​സാ​ദ ഉൗ​ട്ടി​നും ഭ​ക്ത​ജ​ന തി​ര​ക്കു​ണ്ടാ​യി. ഗു​രു​വാ​യൂ​ർ ശ​ശി​മാ​രാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മേ​ളം, ഗു​രു​വാ​യൂ​ർ മു​ര​ളി​യു​ടെ നാ​ഗ​സ്വ​രം, ബ്രാ​ഹ്മ​ണി​പ്പാ​ട്ട്, നാ​രാ​യ​ണീ​യം പാ​രാ​യ​ണം എ​ന്നി​വ​യു​ണ്ടാ​യി​യി. വൈ​കി​ട്ട് ക​ലാ​വേ​ദി​യി​ൽ ചെ​ന്നൈ കു​പ്പി​വ​ള ടീ​മി​ന്‍റെ തി​രു​വാ​തി​ര​ക്ക​ളി, വാ​ണി അ​നീ​ഷ് പാ​ർ​ട്ടി​യു​ടെ ശാ​സ്ത്രീ​യ നൃ​ത്തം എ​ന്നി​വ​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി രാ​ധി​ക പ​ര​മേ​ശ്വ​ര​ൻ, ഗു​രു​വാ​യൂ​ർ ഹ​രി​കൃ​ഷ്ണ​ൻ, അ​ദ്വൈ​ത് ഗു​രു​വാ​യൂ​ർ എ​ന്നി​വ​രു​ടെ വ​യ​ലി​ൻ ത്ര​യം ന​ട​ന്നു.