അ​ന്താ​രാ​ഷ്ട്ര ടെ​ക്നോ​ള​ജി​ക്ക​ൽ കോ​ണ്‍​ക്ലേ​വ്: മി​ക​ച്ച ഹ​രി​ത ക​ർ​മ​സേ​ന​യ്ക്കു​ള്ള പു​ര​സ്കാ​രം കൊ​ര​ട്ടി​ക്ക്
Monday, February 6, 2023 1:22 AM IST
കൊ​ര​ട്ടി: ശു​ചി​ത്വ​ത്തി​നും മി​ക​ച്ച ഹ​രി​ത ക​ർ​മ​സേ​ന​ക്കു​മു​ള്ള പു​ര​സ്കാ​രം കൊ​ര​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്. കൊ​ച്ചി​യി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര ടെ​ക്നോ​ള​ജി​ക്ക​ൽ സം​ഗ​മ​ത്തി​ൽ വ്യ​വ​സാ​യ മ​ന്ത്രി പി.​ രാ​ജീ​വി​ൽ​ നി​ന്നു കൊ​ര​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി.​ ബി​ജു പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​ബി. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ര​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. ബി​ജു​വി​നൊ​പ്പം വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നി ഷാ​ജി, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ നൈ​നു റി​ച്ചു, സെ​ക്ര​ട്ടി എ​ൻ.​എ​സ്.​ ജ്യോ​തി​ഷ്കു​മാ​ർ, ഹ​രി​ത​ക​ർ​മ ഭാ​ര​വാ​ഹി​ക​ളാ​യ ടി.​കെ. ഷൈ​ല​ജ, മേ​രി ജോ​യി, കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​ആ​ർ. ര​മ്യ, വി.​ഇ.​ഒ. അ​നീ​സ് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.