എം​പ്ലോ​യ്മെ​ന്‍റ് ര​ജി​സ്ട്രേ​ഷ​ൻ ക്യാ​ന്പും ബോ​ധ​വ​ത്ക്ക​ര​ണ സെ​മി​നാ​റും
Monday, February 6, 2023 1:22 AM IST
വെ​ള്ളി​ക്കു​ള​ങ്ങ​ര: പ​ട്ടി​ക​ജാ​തി പ​ട്ടി​ക വ​ർ​ഗ വി​ദ്യാ​ർഥി​ക​ളു​ടെ സ​മ​ഗ്ര പു​രോ​ഗ​തി ല​ക്ഷ്യ​മാ​ക്കി നാ​ഷ​ണൽ എം​പ്ലോ​യ്മെ​ന്‍റ് സ​ർ​വീ​സ് വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന സ​മ​ന്വ​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വെ​ള്ളി​ക്കു​ള​ങ്ങ​ര​യി​ൽ ര​ജി​സ്ട്രേ​ഷ​ൻ ക്യാ​ന്പും ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു.
വെ​ള്ളി​ക്കു​ള​ങ്ങ​ര ഗ്രാ​മീ​ണ​വാ​യ​ന​ശാ​ല​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ന്ന ക്യാ​ന്പ് മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് അം​ഗം ഷൈ​ബി സ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സി​ലെ വോ​ക്കേ​ഷ​ണ​ൽ ഗൈ​ഡ​ൻ​സ് വി​ഭാ​ഗം ഓ​ഫീ​സ​ർ വി.​എം. ​ഹം​സ ക്ലാ​സ് ന​യി​ച്ചു.
പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ചി​ത്ര സു​രാ​ജ്, ഷാ​ന്‍റോ കൈ​താ​ര​ത്ത്, കെ.​എ​സ്.​ സൂ​ര​ജ്, ചാ​ല​ക്കു​ടി ജൂ​ണി​യർ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ കെ.​എ​സ്. സ​നോ​ജ്, വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് പി.​ജി.​ മോ​ഹ​ന​ൻ, ഇ.​എ​ച്ച്.​ സ​ഹീ​ർ, രാ​ജു തെ​ക്കൂ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.