സംഘപരിവാര്‍ സ്വാതന്ത്ര്യ സമര ചരിത്രം മാറ്റിയെഴുതുന്നു: ആര്യാടന്‍ ഷൗക്കത്ത്‌
Monday, February 6, 2023 1:24 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: സം​ഘ​പ​രി​വാ​ര്‍ സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്രം മാ​റ്റി​യെ​ഴു​തു​ക​യാ​ണെ​ന്നും ഇ​ക്കാ​ല​ത്തു ജ​നാ​ധി​പ​ത്യ​വാ​ദി​ക​ള്‍ ജാ​ഗ​രൂ​ക​രാ​യി​രി​ക്ക​ണ​മെ​ന്നും കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത്.
എ​റി​യാ​ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ കാ​ലം ഗാ​ന്ധി​യെ ആ​വ​ശ്യ​പ്പെ​ടു​ന്നു കാ​ന്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യ​ത്തി​ന്‍റെ സ്വ​ത​ന്ത്ര സ​മ​ര​ച​രി​ത്ര​ങ്ങ​ൾ മാ​റ്റി​യെ​ഴു​തു​ന്ന തി​ര​ക്കി​ലാ​ണ് സം​ഘ്പ​രി​വാ​ർ.
ഭ​ര​ണ​ഘ​ട​ന​യെ​യും ദേ​ശീ​യ പ​താ​ക​യേ​യും അം​ഗീ​ക​രി​ക്കാ​ത്ത​വ​രാ​ണ് സം​ഘ്പ​രി​വാ​ർ. അ​വ​രു​ടെ കൈ​ക​ളി​ൽ രാ​ജ്യം സു​ര​ക്ഷി​ത​മ​ല്ല. കോ​ണ്‍​ഗ്ര​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ സം​ഘ്പ​രി​വാ​റു​മാ​യി കൈ​കോ​ർ​ത്ത​വ​രാ​ണ് ക​മ്മ്യൂ​ണി​സ്റ്റു​ക​ൾ. രാ​ജ്യ​ത്തോ​ടും ജ​ന​ങ്ങ​ളോ​ടും ഇ​രു​ക്കൂ​ട്ട​ർ​ക്കും യാ​തൊ​രു പ്ര​തി​ബ​ന്ധ​ത​യു​മി​ല്ലെ​ന്ന​തി​ന് ര​ണ്ടു​ബ​ജ​റ്റു​ക​ൾ ത​ന്നെ തെ​ളി​വാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​പി. ത​ന്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി സി ​സെ​ക്ര​ട്ട​റി​മാ​രാ​യ ടി.​എം. നാ​സ​ർ, പി.​എ​ച്ച്. മ​ഹേ​ഷ്, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​കെ. ഷം​സു​ദീ​ൻ, യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ പി.​എ​സ്. മു​ജീ​ബ് റ​ഹ്മാ​ൻ, ടി.​എം. കു​ഞ്ഞു​മൊ​യ്തീ​ൻ, പി.​കെ. മു​ഹ​മ്മ​ദ്, സ​ലീം കൈ​പ്പ​മം​ഗ​ലം, പി.​എ. മ​നാ​ഫ്, പ്ര. ​കെ.​എ. സി​റാ​ജ്, എ.​എം. നാ​സ​ർ, ഇ.​കെ. ദാ​സ​ൻ, കെ.​ആ​ർ. റാ​ഫി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.