ജു​ഡീ​ഷ്യ​ൽ കോം​പ്ല​ക്സ് പ​ണി പൂ​ർ​ത്തി​യാ​ക്ക​ണം; എ​ഐ​എ​ൽ​യു യൂ​ണി​യ​ൻ
Monday, February 6, 2023 1:24 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: പ​ത്തുകോ​ട​തി​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ൽ ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും വ​ലു​താ​യി മാ​റു​ന്ന​തും, ആ​ദ്യ​ഘ​ട്ടം പ​ണി ക​ഴി​ഞ്ഞ് നി​ൽ​ക്കു​ന്ന​തു​മാ​യ ഇ​രി​ങ്ങാ​ല​ക്കു​ട ജു​ഡീ​ഷ്യ​ൽ കോം​പ്ല​ക്സ് കെ​ട്ടി​ട​ത്തി​ന്‍റെ പ​ണി​ക​ൾ എ​ത്ര​യും വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി പ്ര​വ​ർ​ത്ത​ന സ​ജ​മാ​ക്ക​ണ​മെ​ന്ന് എ​ഐ​എ​ൽ​യു ഇ​രി​ങ്ങാ​ല​ക്കു​ട യൂ​ണി​റ്റ് സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
യൂ​ണി​റ്റ് സ​മ്മേ​ള​നം സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം അ​ഡ്വ. കെ.​ഡി. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​ഡ്വ. ആ​ൾ ജോ​യും സം​ഘ​ട​നാ റി​പ്പോ​ർ​ട്ട് ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ. കെ.​ജി. സ​ന്തോ​ഷ്കു​മാ​റും അ​വ​ത​രി​പ്പി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. അ​ജ​യ​കു​മാ​ർ, സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം അ​ഡ്വ. അ​ഷ​റ​ഫ് സാ​ബാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​ഡ്വ. എ.​എ. ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ന് അ​ഡ്വ. മ​നോ​ഹ​ര​ൻ സ്വാ​ഗ​ത​വും, അ​ഡ്വ. വി.​പി. ലി​സ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. അ​ഡ്വ. സി.​കെ. ഗോ​പി പ്ര​സി​ഡ​ന്‍റാ​യും അ​ഡ്വ. വി.​പി. ലി​സ​ൻ സെ​ക്ര​ട്ട​റി​യു​മാ​യി.