ടി.​വി. ച​ന്ദ്ര​മോ​ഹ​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു
Sunday, March 19, 2023 12:39 AM IST
പ​ട്ടി​ക്കാ​ട്: കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ ടി.​വി. ച​ന്ദ്ര​മോ​ഹ​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ചെ​ന്പൂ​ത്ര​യി​ൽ വ​ച്ച് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. അ​ദ്ദേ​ഹ​ത്തി​നും കാ​ർ ഓ​ടി​ച്ചി​രു​ന്ന ശ​ര​ത്തി​നും കാ​ര്യ​മാ​യ പ​രി​ക്കു​ക​ളി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ 11.30നാ​യി​രു​ന്നു അ​പ​ക​ടം. പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​യ്ക്കു​ള്ള പാ​ത​യി​ൽ ചെ​ന്പൂ​ത്ര ബ​സ് സ്റ്റോ​പ്പി​നു സ​മീ​പം​വ​ച്ചാ​ണ് അ​പ​ക​ടം. കാ​റി​നു പി​ന്നി​ൽ വ​രി​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​ൻ പി​ന്നി​ൽ ത​ട്ടി​യ​തി​നെ തു​ട​ർ​ന്നു നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ഡി​വൈ​ഡ​റി​ലെ അ​യേ​ണ്‍ ക്രാ​ഷ് ബാ​രി​യ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നെ​ങ്കി​ലും ഇ​രു​വ​രും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. പീ​ച്ചി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യ വി. ​സു​കു​മാ​ര​ൻ മാ​സ്റ്റ​റു​ടെ യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​ന്ന വ​ഴി​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. എ​റ​ണാ​കു​ള​ത്തു നി​ന്നും കോ​യ​ന്പ​ത്തൂ​രി​ലേ​യ്ക്കു പോ​കു​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വാ​നി​ന്‍റെ ഡ്രൈ​വ​റും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.