േഹാളി ഗ്രേസിൽ മെഗാ പ്ലേസ്മെന്റ് ഡ്രൈവ്
മാള: ഹോളി ഗ്രേസ് പോളിടെക്നിക് കോളജിൽ മെഗാ പ്ലേസ്മെന്റ് ഡ്രൈവ് 20, 21 തീയതികളിൽ നടക്കും. തൊഴിൽ മേളയിൽ ഡിപ്ലോമ മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എന്നീ വിഭാഗങ്ങളിൽ ഇപ്പോൾ ബാക്ക് ലോഗ് കൂടാതെ ഫൈനൽ ഇയർ വിദ്യാർഥികൾക്കും 2020, 2021, 2022 പാസ് ഒൗട്ട് ആയവർക്കും പങ്കെടുക്കാം. പ്രായം 19 വയസിനും 23 വയസിനും ഇടയിൽ ആയിരിക്കണം.
റോയൽ എൻഫീൽഡ്, ഐഷർ, വീൽസ് ഇന്ത്യ ലിമിറ്റഡ്, ഡൈമർ, ജെബിഎം തുടങ്ങിയ പ്രമുഖ കന്പനികൾക്ക് വേണ്ടിയാണ് റിക്രൂട്ടിംഗ് നടത്തുന്നത്. പ്ലേസ്മെന്റ് ഡ്രൈവിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ രാവിലെ 8.30നു പോളിടെക്നിക് കോളജിൽ റിപ്പോർട്ട് ചെയ്യേണ്ടതാണെന്ന് സെക്രട്ടറി ബെന്നി ജോണ് ഐയ്നിക്കൽ അറിയിച്ചു. വിവരങ്ങൾക്ക് - 9446724896, 9446062770.
മാള കാർമലിൽ ഗസ്റ്റ് അധ്യാപക ഒഴിവ്
മാള: കാർമൽ കോളജിൽ (ഓട്ടോണമസ്) 2023-24 അധ്യയന വർഷത്തേയ്ക്കുള്ള ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ നാലിന് രാവിലെ 10ന് ഹിന്ദി, സോഷ്യോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലും, ഉച്ചക്ക് 1.30ന് കെമിസ്ട്രി, ബോട്ടണി, സൈക്കോളജി, ജേർണലിസം, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിലും ഇന്റർവ്യൂ നടക്കുന്നതാണ്. താല്പര്യമുള്ളവർ അസൽ രേഖകളുമായി ഹാജരാകണം. പിഎച്ച്ഡി, നെറ്റ് യോഗ്യതയുള്ളവർക്കു മുൻഗണന. വിവരങ്ങൾക്ക് - 04802890247, 9048234004.
കലാപരിശീലനത്തിന് 30 ലക്ഷം രൂപ സ്റ്റൈപന്റ് നൽകും
തൃശൂർ: വിദ്യാർഥികളുടെ കലാഭിരുചി പരിപോഷിപ്പിക്കുന്നതിനു കേരള സംഗീത നാടക അക്കാദമി സ്റ്റൈപന്റ് നൽകും. 10നും 17നും ഇടയിൽ പ്രായമുള്ള 250 വിദ്യാർഥികൾക്കാണ് സ്റ്റൈപന്റ് അനുവദിക്കുക.
ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, ശാസ്ത്രീയസംഗീതം (വായ്പ്പാട്ട്, വീണ, വയലിൻ, മൃദംഗം) എന്നിവ അഭ്യസിക്കുന്നതിനാണ് ധനസഹായം നൽകുന്നത്. സ്റ്റൈപന്റിന് അപേക്ഷിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കളുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല. 2023 ഏപ്രിൽ മുതൽ ഒരു വർഷത്തേക്കാണു തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് പ്രതിമാസം ആയിരം രൂപ നിരക്കിൽ സ്റ്റൈപന്റ് ലഭിക്കുക. മാർച്ച് 31നകം അപേക്ഷിക്കണമെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി അറിയിച്ചു. ഫോണ്-0487 2332134.